ചിറക്കടവ് ഗ്രാമപഞ്ചായത്തില്‍ കോവിഡ് രോഗികളെ സഹായിക്കുന്നതിനായി വാര്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു.
പൊന്‍കുന്നം: ചിറക്കടവ് ഗ്രാമപഞ്ചായത്തില്‍ കോവിഡ് രോഗികളെ സഹായിക്കുന്നതിനായി വാര്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു. പഞ്ചായത്ത് ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന വാര്‍ റൂം ഡോ. എന്‍. ജയരാജ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
രോഗികള്‍ക്ക് കൗണ്‍സിലിങ്, ആശുപത്രിയിലെത്തിതിക്കുന്നതിനുള്ളവാഹനസൗകര്യം, രക്തത്തിലെെ ഓക്സിജന്റെ അളവ് ഓക്സിമീറ്റർ ഉപയോഗിച്ച് പരിശോധിക്കുക, മരുന്ന്, ആവശ്യമുള്ളവർക്ക് ഭക്ഷണ പൊതികൾ എന്നീ സേവനങ്ങൾ ഇവിടെ ലഭ്യമാണ്.
ഉദ്ഘാടന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സി.ആര്‍. ശ്രീകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍മാരായ അഡ്വ. സുമേഷ് ആന്‍ഡ്രൂസ്, ആന്റണി മാര്‍ട്ടിന്‍, പഞ്ചായത്തംഗങ്ങളായ എം.ജി. വിനോദ്, കെ.ജി. രാജേഷ്, ഷാക്കി സജീവ്, അഭിലാഷ് ബാബു, ഗ്രാമപഞ്ചായത്ത് സെക്രട്ടറി, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.