മണിമലയിലും വെള്ളാവൂരിലും അധികനിയന്ത്രണം
മണിമല: വെള്ളാവൂർ, മണിമല പഞ്ചായത്തുകളിൽ കോവിഡ് രോഗബാധ വർധിച്ചതോടെ വാർഡുതലത്തിൽ നിയന്ത്രിതമേഖലയായി പ്രഖ്യാപിച്ച് ക്രമീകരണങ്ങൾ ഏർപ്പെടുത്തി. വെള്ളാവൂർ പഞ്ചായത്തിൽ 117 രോഗബാധിതർ ചികിത്സയിലുണ്ട്. വെള്ളാവൂരിലെ അഞ്ച്, ഏഴ്, എട്ട്, ഒൻപത്, പത്ത് വാർഡുകളിലാണ് നിയന്ത്രണം. മണിമല പഞ്ചായത്തിൽ പതിമൂന്നു വാർഡുകളിൽ നിയന്ത്രണം ഏർപ്പെടുത്തി. ഒന്ന്, മൂന്ന്, അഞ്ച്, ആറ്, ഏഴ്, എട്ട്, ഒൻപത്, പത്ത്, പതിനൊന്ന്, പന്ത്രണ്ട്, പതിമൂന്ന്, പതിനാല്, പതിനഞ്ച് വാർഡുകളിലാണ് കൂടുതൽ നിയന്ത്രണമുള്ളത്.