KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ചിറക്കടവ് പഞ്ചായത്ത് നിയന്ത്രിത മേഖല; പഞ്ചായത്തിന് പുറത്തേക്ക് യാത്രാവിലക്ക്

പൊൻകുന്നം: ചിറക്കടവ് പഞ്ചായത്ത് നിയന്ത്രിത മേഖലയായി പ്രഖ്യാപിച്ചു. ജില്ലാപോലീസ് മേധാവിയുടെ ഓഫീസിൽനിന്നുള്ള നിർദേശാനുസരണം പോലീസ് വെള്ളിയാഴ്ച മുതൽ പഞ്ചായത്ത് പരിധിയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. കോവിഡ് പോസിറ്റീവ് നിരക്ക് കൂടിയതിനാലാണ് നിർദേശം.

പഞ്ചായത്തിൽനിന്ന് പുറത്തേക്കുള്ള യാത്രയ്ക്ക് വിലക്കുണ്ട്. മറ്റിടങ്ങളിലേക്കുള്ള യാത്രാമാർഗങ്ങൾ അടയ്ക്കും. കെ.കെ.റോഡ്, പാലാ-പൊൻകുന്നം റോഡ്, കെ.വി.എം.എസ്.റോഡ് എന്നിവിടങ്ങളിൽ യാത്രാവിലക്കുണ്ടാവില്ല. എന്നാൽ പരിശോധനയ്ക്ക് ശേഷം ചിറക്കടവ് സ്വദേശികളല്ല എന്നുറപ്പുവരുത്തിയേ വാഹനങ്ങൾ കടത്തിവിടൂ. കടകൾ പ്രവർത്തിക്കുന്നതിന് നിയന്ത്രണം പ്രഖ്യാപിച്ചിട്ടില്ല.

error: Content is protected !!