KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

യൂത്ത് കോൺഗ്രസ് 700 വീടുകളിൽ കിറ്റുകൾ നൽകി

എലിക്കുളം: കോവിഡ് സേവന പ്രവർത്തനങ്ങളുടെ ഭാഗമായി യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി എലിക്കുളം പഞ്ചായത്തിലെ 700 വീടുകളിൽ ഭക്ഷ്യോത്പന്ന കിറ്റുകൾ നൽകി. എല്ലാ വാർഡുകളിലും സന്നദ്ധപ്രവർത്തകരെ നിയോഗിച്ചു. മണ്ഡലം പ്രസിഡന്റ് റിച്ചു കൊപ്രാക്കളം, നിയോജകമണ്ഡലം വൈസ്‌ പ്രസിഡന്റ് ആർ.അഭിജിത്, ജിഷ്ണു പറപ്പള്ളിൽ, ജിബിൻ ശൗര്യാംകുഴിയിൽ, അനന്തു അശോക്, മാത്യു നെല്ലിമലയിൽ, ജിം ജെയിംസ് ജീരകത്തിൽ തുടങ്ങിയവർ നേതൃത്വം നൽകി. 

error: Content is protected !!