KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

എരുമേലി പഞ്ചായത്തിലെ കൂടുതൽ കോവിഡ് ബാധിതർ ശ്രീനിപുരം വാർഡിൽ

എരുമേലി: എരുമേലി പഞ്ചായത്തിലെ ശ്രീനിപുരം വാർഡിൽ കോവിഡ് ബാധിതരുടെ എണ്ണം 64 ആയി ഉയർന്നു. ബുധനാഴ്ച 47 പേരായിരുന്നു. കഴിഞ്ഞ ദിവസം നടത്തിയ ആന്റിജൻ പരിശോധനയിൽ 26 പേർ പോസിറ്റീവായതോടെയാണ് എണ്ണം ഉയർന്നത്. വ്യാഴാഴ്ച വാർഡിൽ ഒൻപതുപേർ നെഗറ്റീവായി. നിയന്ത്രണം കർശനമാക്കുന്നതിന്റെ ഭാഗമായി കാളകെട്ടിയിലും മുക്കൂട്ടുതറയിലും പ്രധാന പാതകൾ പോലീസ് അടച്ചു. വ്യാഴാഴ്ച ശ്രീനിപുരം, എയ്ഞ്ചൽവാലി വാർഡുകളിലായി കോവിഡ് ബാധിച്ച് രണ്ട് മരണവും ഉണ്ടായി. എരുമേലി ടൗണിൽ അവശ്യസാധന വിൽപ്പനകേന്ദ്രങ്ങളുടെ പ്രവർത്തനസമയം രാവിലെ ഒൻപത് മുതൽ വൈകീട്ട് 6.30വരെയായി ക്രമീകരിച്ചു. 

338 കോവിഡ് പോസിറ്റീവ് കേസുകളാണ് പഞ്ചായത്തിന്റെ വിവിധ വാർഡുകളിലായി നിലവിലുള്ളത്. ചേനപ്പാടി വാർഡിൽ 45 കോവിഡ് ബാധിതരുണ്ട്.

error: Content is protected !!