കാഞ്ഞിരപ്പള്ളി റോട്ടറി ക്ലബ്ബിലെ ആദ്യ വനിത പ്രസിഡന്റായി കാതറിന്‍ ഫിലിപ്പ് പള്ളിവാതുക്കല്‍ ചുതലയേറ്റു.

കാഞ്ഞിരപ്പള്ളി റോട്ടറി ക്ലബിന് ഇത് ചരിത്ര മുഹൂർത്തം. റോട്ടറി ക്ലബ്ബിന്റെ 50 വര്‍ഷത്തെ ചരിത്രത്തിനിടയിലെ ആദ്യ വനിത പ്രസിഡന്റായി കാതറിന്‍ ഫിലിപ്പ് പള്ളിവാതുക്കല്‍ ചുതലയേറ്റു.

1970-ല്‍ പ്രവർത്തനം ആരംഭിച്ച കാഞ്ഞിരപ്പള്ളി റോട്ടറി ക്ലബിന്റെ ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു വനിത പ്രസിഡന്റാവുന്നത്. .കാതറിന്‍ ഫിലിപ്പ് പള്ളിവാതുക്കലാണ് പ്രസിഡന്റായി ചുമതലയേറ്റെടുത്തത്. കാഞ്ഞിരപ്പള്ളി സര്‍വ്വീസ് സഹകരണ ബാങ്ക് ബോര്‍ഡംഗവും എ.ഐ.ഡബ്ല്യു.സി. നിയോജക മണ്ഡലം പ്രസിഡൻറുമായ ഫിലിപ്പ് നിക്കോളാസ് പള്ളിവാതുക്കലിന്റെ ഭാര്യയാണ് കാതറിൻ.

വനിതയായ ഷാലെറ്റ് എബ്രാഹമാണ് സെക്രട്ടറി.സ്ത്രീ ശാക്തീകരണത്തിന് മുൻഗണന നൽകിയുള്ള പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിനായിരിക്കും പ്രഥമ പരിഗണനയെന്ന് പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ട ശേഷം കാതറിൻ ഫിലിപ്പ് പറഞ്ഞു. കൂടാതെ കാഞ്ഞിരപ്പള്ളി വില്ലേജിനെ ഏറ്റെടുത്ത് വിവിധങ്ങളായ സേവന പ്രവർത്തനങ്ങൾ നടപ്പാക്കുമെന്നും അവർ പറഞ്ഞു.

കാഞ്ഞിരപ്പള്ളി റോട്ടറി ക്ലബ്ബ് ഹാളിൽ നടന്ന സ്ഥാനാരോഹണ ചടങ്ങ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്തു. സാമൂഹിക പ്രതിബന്ധതയോടു കൂടിയ സേവന പ്രവർത്തനങ്ങൾ നടത്തുന്ന റോട്ടറി സമൂഹത്തിനാകെ മാതൃകയാണന്ന് അദ്ദേഹം അൻപത് വർഷത്തെ ചരിത്രത്തിലാദ്യമായി റോട്ടറിയുടെ നേതൃസ്ഥാനത്ത് ഒരു വനിത എത്തിയതിൽ അഭിനന്ദനവും അറിയിച്ചു.

ചടങ്ങിൽ ഓൺ വിദ്യാഭ്യാസത്തിനായി വിദ്യാർത്ഥികൾക്ക് മൊബെൽ ഫോണുകൾ വിതരണം ചെയ്തു.കൂടാതെ നിർധനയായ യുവതിക്ക് തയ്യൽ മെഷീനും നൽകി. ഈ ഭരണ സമിതിയുടെ കാലത്ത് തന്നെ 100 തയ്യൽ മെഷീൻ നൽകാനാണ് റോട്ടറി ലക്ഷ്യമിടുന്നത് . അസി. ഗവർണർ അരുൺ സി ചന്ദൻ, ജി ജി ആർ ലൈനിൻ സിജോൺ,എന്നിവർ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുത്തു.

error: Content is protected !!