നിയന്ത്രണങ്ങൾ പാലിച്ചില്ലെങ്കിൽ നടപടി
കോട്ടയം: കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിൽ നാല് വിഭാഗങ്ങളായി തിരിച്ച്, കോട്ടയം ജില്ലയിലെ തദ്ദേശ സ്വയംഭരണസ്ഥാപന മേഖലകളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് കർശനമായി പാലിക്കണമെന്ന് ജില്ലാ കളക്ടർ എം.അഞ്ജന അറിയിച്ചു.
ഓരോ കാറ്റഗറിയിലും പ്രവർത്തിക്കാവുന്ന സ്ഥാപനങ്ങൾ, പ്രവർത്തന സമയം, പാലിക്കേണ്ട കോവിഡ് മുൻകരുതലുകൾ തുടങ്ങിയവ സംബന്ധിച്ച നിർദേശങ്ങൾ ഉത്തരവിലുണ്ട്.
രോഗപ്രതിരോധത്തിനായുള്ള ക്രമീകരണങ്ങളോട് ജില്ലയിലെ ഭൂരിഭാഗം വ്യാപാരികളും സഹകരിക്കുന്നുണ്ടെങ്കിലും ചിലർ നിർദേശങ്ങൾ ലംഘിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
ഇത്തരം സ്ഥാപനങ്ങൾ അനുവദനീയമായ മൂന്ന് പ്രവൃത്തിദിവസങ്ങളിൽ അടച്ചിടുന്നതിന് നടപടി സ്വീകരിക്കാൻ ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം ജില്ലാ പോലീസ് മേധാവിയെ ചുമതലപ്പെടുത്തിയതായി കളക്ടർ പറഞ്ഞു.