മറ്റത്തിൽപ്പടി പാലം പൊളിച്ചുപണിയുന്നതിന്റെ ഭാഗമായി ഗതാഗതം വഴിതിരിച്ചുവിട്ടപ്പോൾ ഇടറോഡ് തകർച്ചയിൽ..

ചിറക്കടവ്: പൊൻകുന്നം-പുനലൂർ ഹൈവേ വികസനപ്രവർത്തനങ്ങളുടെ ഭാഗമായി പുളിമൂട്-ചിറക്കടവ് അമ്പലം റോഡിലൂടെ ഭാരവണ്ടികൾ ഉൾപ്പെടെയുള്ളവ വഴിതിരിച്ചുവിട്ടപ്പോൾ റോഡ് അപകടാവസ്ഥയിലായി. ചിറക്കടവ് ചിറയുടെ ഭാഗത്ത് ചെറുതോടിന്റെ വശമാണ് ഇടിഞ്ഞ് വലിയ കുഴി രൂപപ്പെട്ടത്. ഈ ഭാഗം നെടുനീളം തകർച്ചയിലാണ്.

വീതി കുറവായ റോഡിൽ ഇരുവശത്തേക്കും വലിയ വാഹനങ്ങൾ കടന്നുപോകുമ്പോൾ തോടിന്റെ അരികിലുള്ള ഭാഗം ഇടിഞ്ഞുതാഴുകയാണ്. കണയത്തോട്ടിലേക്കെത്തുന്ന കൈത്തോടിന്റെ അരികാണ് ഇടിഞ്ഞുനശിക്കുന്നത്. ഇവിടെ കൽക്കെട്ടില്ലാത്തതിനാൽ അപകടാവസ്ഥയേറെയാണ്.

മറ്റത്തിൽപ്പടി പാലം പൊളിച്ചുപണിയുന്നതിനാൽ ദിവസങ്ങളായി ഇതുവഴിയാണ് ഗതാഗതം. സുരക്ഷാക്രമീകരണമൊരുക്കിയില്ലെങ്കിൽ വാഹനങ്ങൾക്ക് അപകടസാധ്യതയേറെയാണ്. എന്റെ നാട്‌ ചിറക്കടവ്‌ ഫേസ്‌ബുക്ക്‌ കൂട്ടായ്‌മയുടെ നേതൃത്വത്തിൽ ഇവിടെ റിബൺ വലിച്ചുകെട്ടി അപായസൂചന നൽകിയിരിക്കുകയാണിപ്പോൾ.

error: Content is protected !!