ഗതാഗതക്കുരുക്ക് : കാഞ്ഞിരപ്പള്ളിയിൽ ബുധനാഴ്ച മുതൽ കർശനിയന്ത്രണങ്ങൾ ഏർപ്പെടുത്തും
കാഞ്ഞിപ്പള്ളിയിലെ ഗതാഗതക്കുരിക്കിന് പരിഹാരം കാണാൻ ബുധനാഴ്ച മുതൽ കർശനിയന്ത്രണം ഏർപ്പെടുത്താൻ കാഞ്ഞിരപ്പള്ളി പഞ്ചായത്തും പോലീസും തീരുമാനിച്ചു .
ബുധനാഴ്ച മുതൽ വാഹനങ്ങൾ റോഡിന്റെ ഒരു വശത്ത് മാത്രമേ പാർക്ക് ചെയ്യാൻ പാടുള്ളൂ
രാവിലെ 8.30 മുതൽ 10.30 വരെയും വൈകിട്ട് 3.30 മുതൽ 6 വരെയും വലിയ വാഹനങ്ങളിൽ ചരക്ക് കയറ്റി ഇറക്കുവാൻ പറ്റില്ല.
അനധികൃത പാർക്കിംഗ് നടത്തിയാൽ വാഹനത്തിൽ പോലീസ് സ്റ്റിക്കർ ഒട്ടിക്കും
പുത്തനങ്ങാടിയിൽ സെന്റ് ഡൊമിനിക്സ് സ്കൂൾ ജംഗ്ഷൻ മുതൽബസ് സ്റ്റാൻഡ് വരെ വൺവേ ആയിരിക്കും.