മുത്താരമ്മൻകോവിൽ യജ്ഞശാലയിൽ തിരിതെളിഞ്ഞു
;
ഇളങ്ങുളം മുത്താരമ്മൻകോവിലിൽ മഹാചണ്ഡികാഹോമത്തിന് മാണി സി.കാപ്പൻ എം.എൽ.എ. ദീപം തെളിക്കുന്നു
ഇളങ്ങുളം: മുത്താരമ്മൻകോവിലിൽ മഹാചണ്ഡികാഹോമത്തിന് ഭദ്രദീപം തെളിച്ചു. ഞായറാഴ്ച രാവിലെയാണ് ഹോമം. വണികവൈശ്യ ദേവസ്വം സമിതി ജില്ലാ കമ്മിറ്റിയാണ് സംഘാടകർ.
മാണി സി.കാപ്പൻ എം.എൽ.എ. തിരിതെളിച്ചു. സ്വാഗതസംഘം ചെയർമാൻ ടി.എൻ.ഷൺമുഖൻ ചെട്ടിയാർ അധ്യക്ഷത വഹിച്ചു. ചീഫ് വിപ്പ് ഡോ. എൻ.ജയരാജ് മുഖ്യപ്രഭാഷണം നടത്തി. കെ.വി.വി.എസ്.സംസ്ഥാന പ്രസിഡന്റ് എസ്.കുട്ടപ്പൻ ചെട്ടിയാർ, ജില്ലാ പ്രസിഡന്റ് റോസ് ചന്ദ്രൻ, പഞ്ചായത്തംഗം എം.ആർ.സരീഷ്‌കുമാർ, പി.കെ.ചെല്ലപ്പൻ ചെട്ടിയാർ, കെ.ടി.വിജയൻ ചെട്ടിയാർ, ആർ.ശ്രീജു, ടി.ആർ.രതീഷ് തുടങ്ങിയവർ പ്രസംഗിച്ചു.
ഞായറാഴ്ച രാവിലെ മഹാഗണപതിഹോമത്തിനുശേഷം യജ്ഞശാലയിൽ മഹാചണ്ഡികാഹോമം നടക്കും. മഹാലക്ഷ്മി, ദുർഗ, സരസ്വതി, മഹാകാളി എന്നിങ്ങനെ വ്യത്യസ്ത ഭാവത്തിലുള്ള പരാശക്തിയെ ഒരുമിച്ച് ആരാധിക്കുന്നതാണ് ചണ്ഡികാഹോമം. ദേവീമാഹാത്മ്യത്തിലെ 13 അധ്യായങ്ങളിലെ 700 ശ്ലോകങ്ങൾ ജപിച്ചാണ് ചടങ്ങ് നടത്തുന്നത്. തൃശ്ശൂർ മുരുകേശ്വരശർമയാണ് യജ്ഞാചാര്യൻ.