KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

മഞ്ഞളരുവി വഴി ബസ് സർവീസ് ആരംഭിക്കണമെന്ന് ആവശ്യം

എരുമേലി∙ പഞ്ചായത്തിന്റെ വടക്കേയറ്റമായ പാക്കാനം, ഇഞ്ചക്കുഴി പ്രദേശങ്ങളിൽ എത്താൻ നാട്ടുകാർ 8 കിലോമീറ്റർ അധികമായി സഞ്ചരിക്കേണ്ട ഗതികേടിൽ. എരുമേലിനിന്നു പാക്കാനത്തെത്താൻ മഞ്ഞളരുവി വഴി കെഎസ്ആർടിസി സർവീസ് ആരംഭിക്കണമെന്ന് ആവശ്യം.

എരുമേലിനിന്നു മഞ്ഞളരുവി, പുലിക്കുന്ന്, അമരാവതി, മുരിക്കുംവയൽ പുഞ്ചവയൽ ചുറ്റിയാണു പാക്കാനത്ത് നാട്ടുകാർ എത്തുന്നത്. പഞ്ചായത്ത് ആസ്ഥാനത്തെത്തി വിവിധ ഓഫിസുകളിലും മറ്റും എത്തുന്നവർ‍ രാവിലെ പുറപ്പെട്ടാൽ വൈകിയാലും തിരികെ എത്താനാവാത്ത ഗതികേടിലാണ്.എന്നാൽ എരുമേലിനിന്നു മഞ്ഞളരുവി, വനപാത വഴി പാക്കാനത്തെത്തും വിധം ബസ് സർവീസ് തുടങ്ങിയാൽ ദൂരലാഭം കിട്ടും. ഇതോടൊപ്പം വനപാതയിൽ തകർന്നു കിടക്കുന്ന ഭാഗം പുനരുദ്ധരിക്കണമെന്നും ആവശ്യമുണ്ട്.ബസ് സർവീസ് ഉടൻ ആരംഭിക്കണമെന്നു സിപിഎം പാക്കാനം ബ്രാഞ്ച് യോഗം ആവശ്യപ്പെട്ടു. 

error: Content is protected !!