നവീകരിച്ച വള്ളികാട് റോഡ് പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു
കാഞ്ഞിരപ്പള്ളി : കോട്ടയം ജില്ലാ പഞ്ചായത്ത് അനുവദിച്ച 8 ലക്ഷം രൂപാ ഉപയോഗിച്ച് കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് 18 ആം വാർഡിൽ നവീകരിച്ച വള്ളികാട് റോഡ് ജില്ലാ പഞ്ചായത്ത് പൊതുമരാമത്തു സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ജെസ്സി ഷാജൻ പൊതു ജനങ്ങൾക്കായി തുറന്നു കൊടുത്തു . പഞ്ചായത്തു മെമ്പർ ജെസ്സി വർഗീസ് മലയിൽ ചടങ്ങിൽ പങ്കെടുത്തു .