മുണ്ടക്കയം ബസ്‌സ്റ്റാൻഡ്‌ കവാടത്തെ മനോഹരമാക്കി ചുവർച്ചിത്രങ്ങൾ

മുണ്ടക്കയം : ബസ്‌സ്റ്റാൻഡ് കവാടം ചുവർച്ചിത്രങ്ങളാൽ ആകർഷകമാക്കി ഗ്രാമപ്പഞ്ചായത്ത്. 

ടൗൺ മോടിപിടിപ്പിക്കലിന്റെ ഭാഗമായാണ് കവാടത്തിൽ കഥകളി, ഓട്ടൻതുള്ളൽ, വള്ളംകളി, തിരുവാതിര എന്നിവ ചുവർച്ചിത്രങ്ങളായി വരച്ചത്. 

ചുവർച്ചിത്രകലാകാരനായ മുരളി കലാദേവിയാണ് കവാടത്തെ നയനമനോഹരമാക്കിയത്. ബസ്‌സ്റ്റാൻഡ് സൗന്ദര്യവത്‌കരണത്തിന്റെ ഭാഗമായി, ഓട്ടോറിക്ഷാ തൊഴിലാളികളുടെ സഹകരണത്തോടെ സ്റ്റാൻഡിനുനടുവിലെ ആൽമരച്ചുവട്ടിൽ പൂച്ചെടികൾ നട്ടുവളർത്തുകയും ചെയ്തു. പരിചരണം ഓട്ടോറിക്ഷാ ഡ്രൈവർമാരായ അലക്സാണ്ടർ സജി, രാജീവ് മാമൻ എന്നിവരാണ്.     

error: Content is protected !!