പേപ്പർ കൂടൊരുക്കി വിദ്യാർഥികൾ

എരുമേലി : എരുമേലിയെ പ്ലാസ്റ്റിക് രഹിതമാക്കാൻ പേപ്പർ കൂടൊരുക്കി വിദ്യാർഥികൾ. എരുമേലി ഷേർമൗണ്ട് കോളേജിലെ സോഷ്യൽ സർവീസ് കൂട്ടായ്മയിലുള്ള വിദ്യാർഥികളാണ് പഴയ പത്രങ്ങൾ ഉപയോഗിച്ച് പേപ്പർ ക്യാരി ബാഗുകൾ നിർമിക്കുന്നത്. 

2000 കൂടുകൾ നിർമിച്ച് ടൗണിലെ വ്യാപാരികൾക്ക് സൗജന്യമായി നൽകി. വ്യാപാരി വ്യവസായി ഏകോപന സമിതി എരുമേലി യൂണിറ്റ് ജന. സെക്രട്ടറി പി.ജെ.ശശിധരന് കോളേജ് മാനേജർ ഫാ. ഗോഡ്‌ലി വർഗീസ് പേപ്പർ കൂടുകൾ കൈമാറി. 

തോമസ് കുര്യൻ മൂത്തേടം, ബേബി ജോർജ് തകടിയേൽ, സി.എം.അബ്ദുൾ നാസർ പാദുക, ഷെറിൻ ഫിലിപ്പ്, അനന്ദു ബി.നായർ, റിൻസി മാത്യു, ടീനാ ടോം, സ്‌നേഹ, അഞ്ജന, സുമി, വീണ തുടങ്ങിയവർ പങ്കെടുത്തു.

error: Content is protected !!