പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ കോവിഡ് പ്രതിരോധപ്രവർത്തനം ഊർജിതമാക്കും 

മുണ്ടക്കയം: പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും കാര്യക്ഷമമാക്കുന്നതിനും സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ.യുടെ അധ്യക്ഷതയിൽ ഓൺലൈൻ അവലോകനയോഗം നടത്തി. 

ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകരുടെ ഒഴിവുകൾ നികത്തുന്നതിനും ആവശ്യമായ മരുന്നുകൾ എത്തിക്കുന്നതിനും യോഗത്തിൽ തീരുമാനിച്ചു. 

കോവിഡ് വ്യാപിക്കുന്നപക്ഷം മുണ്ടക്കയത്തും ഈരാറ്റുപേട്ടയിലും എരുമേലിയിലും സി.എഫ്.എൽ.റ്റി.സി.കൾ ആരംഭിക്കും. വാക്സിനേഷൻ, ആർ.റ്റി.പി.സി.ആർ. ടെസ്റ്റ് വർധിപ്പിക്കും. പ്രതിരോധ ചികിത്സാ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കും. യോഗത്തിൽ ഡി.എം.ഒ. ഡോ. എൻ.പ്രിയ, ഈരാറ്റുപേട്ട മുനിസിപ്പൽ ചെയർപേഴ്‌സൺ സുഹ്റ‌ അബ്ദുൾ ഖാദർ, മുണ്ടക്കയം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് രേഖാ ദാസ്, എരുമേലി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോർജുകുട്ടി, പാറത്തോട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജോണിക്കുട്ടി മഠത്തിനകം, കൂട്ടിക്കൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.എസ്.സജിമോൻ, പൂഞ്ഞാർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഗീതാ നോബിൾ, പൂഞ്ഞാർ തെക്കേക്കര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജോർജ് മാത്യു, തീക്കോയി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.സി.ജെയിംസ്, എൻ.എച്ച്.എം. ജില്ലാ നോഡൽ ഓഫീസർ ഡോ. അജയ് മോഹൻ, മെഡിക്കൽ ഓഫീസർമാരായ ഡോ. രശ്മി ആർ.നായർ, ഡോ. മാത്യു പി.തോമസ്, ഡോ. സീന എം.ഇസ്മായിൽ, ഡോ. ശബരിനാഥ്, ഡോ. മഞ്ജി മാത്യു, ഡോ. എ.എം.പ്രശാന്ത്, ഡോ. സോനു ചന്ദ്രൻ, ഡോ. ജിസ് ഫ്രാൻസിസ്, ഡോ. ബിബി രാജ്, ഡോ. രഞ്ജിനി ജോൺസൺ, ഡോ. ശ്വേതാ ഉണ്ണിക്കൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു

error: Content is protected !!