എം ജി സർവ്വകലാശാല സൗത്ത് സോൺ ക്രിക്കറ്റിന് കാഞ്ഞിരപ്പള്ളിയിൽ തുടക്കം
കാഞ്ഞിരപ്പള്ളി : എം ജി സർവ്വകലാശാല ഇന്റർ കോളേജിയേറ്റ് സൗത്ത് സോൺ പൂൾ -ഡി ക്രിക്കറ്റ് മത്സരങ്ങൾക്ക് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളേജിൽ തുടക്കമായി. ആദ്യ മത്സരത്തിൽ മരിയൻ കോളേജ് കുട്ടിക്കാനം അയ്യപ്പാ കോളേജ് ഓഫ് അഡ്വാൻസ്‌ഡ് സ്‌റ്റഡീസ് പീരുമേടിനെ പരാജയപ്പെടുത്തി.
പിന്നീട് നടന്ന മത്സരങ്ങളിൽ ശ്രീ ശബരീശ കോളേജ് മുരിക്കുംവയൽ ഷെർമൗണ്ട് കോളേജ് എരുമേലിയെയും, മാർ സ്ലീവാ കോളേജ് മുരിക്കാശ്ശേരി സെൻറ് തോമസ് കോളേജ് അഡ്വാൻസ്ഡ് സ്‌റ്റഡീസ് റാന്നിയെയും പരാജയപ്പെടുത്തി. നാളെ നടക്കുന്ന മത്സരങ്ങളിൽ ഗിരിജ്യോതി കോളേജ് ഇടുക്കി എസ്എൻ കോളേജ് പാമ്പനാറിനെയും, മരിയൻ കോളേജ് കുട്ടിക്കാനം സെൻറ് ആന്റണീസ് കോളേജ് പെരുവന്താനവും, സെൻറ് ഡൊമിനിക്‌സ് കോളേജ് കാഞ്ഞിരപ്പള്ളി ശ്രീ നാരായണ ആർട്സ് ആൻഡ് സയൻസ് കോളേജ് വണ്ടിപെരിയാറിനെയും നേരിടും.
മത്സരങ്ങളുടെ ഉദ്ഘാടനം പ്രിൻസിപ്പാൾ ഡോ സീമോൻ തോമസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കോളേജ് മാനേജർ റെവ. ഫാ വർഗീസ് പരിന്തിരിക്കൽ നിർവഹിച്ചു. കോളേജ് ബർസാർ ഫാ.ഡോ മനോജ് പാലക്കുടി, കായിക വിഭാഗം മേധാവി പ്രൊഫ പ്രവീൺ തര്യൻ എന്നിവർ പ്രസംഗിച്ചു.