ആന്റോ ആന്‍ണി എം.പി യെ പാറത്തോട് ഗ്രാമപഞ്ചായത്ത് ഭരണസമിതി ആദരിച്ചു
പാറത്തോട് : ആന്റോ ആന്‍ണി എം.പിയുടെ ശ്രമഫലമായി ഗ്രാമപഞ്ചായത്തിലെ പ്രധാന റോഡുകളായ 26ാം മൈൽ വണ്ടൻപാറ റോഡ് പി.എം.ജി.എസ്.വൈ യിൽ ഉൾപ്പെടുത്തി പുനർനിർമ്മിച്ചതിലു, പൊടിമറ്റം-പൊന്മല-ആനക്കല്ല് റോഡ് പി.എം.ജി.എസ്.വൈ യിൽ ഉൾപ്പെടുത്തി പുനര്‍നിര്‍മ്മിക്കുന്നതിന് ഫണ്ട് അനുവദിച്ചതിനും ഗ്രാമപഞ്ചായത്ത് ഭരണസമിതി ആന്റോ ആന്‍ണി .എം.പിയെ പൊന്നാട അണിയിച്ച് ആദരിച്ചു.
പാറത്തോട് ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണപദ്ധതിയുടെ 25ാമത് വാര്‍ഷികാഘോഷത്തിന്‍റെ ഭാഗമായി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ജോണിക്കുട്ടി ഏബ്രാഹം മഠത്തിനകത്തിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ആന്റോ ആന്റണി എം.പി മുന്‍ജനപ്രതിനിധികളെയും, ഗ്രീന്‍ പാരിഷ് ആയി പ്രഖ്യാപിച്ച പൊടിമറ്റം സെന്‍റ് ജോസഫ് ഇടവക വികാരി റവ.ഫാദര്‍ തോമസ് പഴവകാട്ടില്‍, വിവിധ തലങ്ങളില്‍ മികവ് തെളിയിച്ച പ്രതിഭകള്‍, സ്വരുമ പാലിയേറ്റീവ് കാഞ്ഞിരപ്പള്ളി, എസ്.എച്ച് പ്രൊവിന്‍ഷ്യല്‍ പൊടിമറ്റം എന്നിവരെ പുരസ്കാരം നല്‍കി ആദരിച്ചു. ഇതോടൊപ്പം ഗ്രാമപഞ്ചായത്തില്‍ എം.പി ഫണ്ടില്‍ ഉള്‍പ്പെടുത്തി വിവിധ റോഡുകളുടെ നവീകരണത്തിനും, കുടുംബാരോഗ്യകേന്ദ്രത്തില്‍ കിടത്തി ചികിത്സിക്കുന്നതിനുള്ള കെട്ടിടം നിര്‍മ്മിക്കുന്നതിനുമുള്ള നിവേദനവും നല്‍കി.
ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്‍റ് ശ്രീമതി.സിന്ധു മോഹനന്‍, സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ ഡയസ് കോക്കാട്ട്, വിജയമ്മ വിജയലാല്‍, അന്നമ്മ വര്‍ഗീസ്, പൊടിമറ്റം സെന്‍റ് ജോസഫ് ചര്‍ച്ച് ഇടവക വികാരി റവ.ഫാദര്‍ തോമസ് പഴവകാട്ടില്‍, മുന്‍ പഞ്ചായത്ത് വൈസ്പ്രസിഡന്‍റ് ടി.എം ഹനീഫ,, മെമ്പര്‍മാരായ സോഫി ജോസഫ്, കെ.പി സുജീലന്‍, ഷാലിമ്മ ജെയിംസ്, ജോളി തോമസ്, കെ.കെ ശശികുമാര്‍, റ്റി.രാജന്‍, ബിജോജി തോമസ്, ഏലിയാമ്മ ജോസഫ്, സിയാദ് കെ.എ, ബീനാ ജോസഫ്, ജിജി ഫിലിപ്പ്, ആന്‍റണി മുട്ടത്തുകുന്നേല്‍, അലിയാര്‍ കെ.യു, സുമീന അലിയാര്‍, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ റോജി ബേബി എന്നിവര്‍ ആശംസ അര്‍പ്പിച്ചു.