പാറ വെടിവച്ചു പൊട്ടിക്കുവാൻ കിണറ്റിലിറങ്ങിയ യുവാവിന് സ്വന്തം അമ്മയുടെ മുൻപിൽ ദാരുണാന്ത്യം.. കിണറിനുള്ളിൽ പിടിവിട്ട് വീണുപോയ യുവാവിന് ചുറ്റും നടന്നത് 12 സ്‌ഫോടനങ്ങൾ .. .

കാഞ്ഞിരപ്പള്ളി: പാറത്തോട് പള്ളിപ്പടി ഭാഗത്ത്, പാറ പൊട്ടിക്കാൻ കിണറ്റിലിറങ്ങിയ തമിഴ്നാട് സ്വദേശി 22 വയസ്സുകാരൻ അപകടത്തിൽ പെട്ട് അതിദാരുണമായി മരിച്ചു. വെടിമരുന്നിന് തിരി കൊളുത്തിയ ശേഷം കിണറ്റിൽ നിന്ന് കയറുന്നതിനിടെ പിടിവിട്ട് താഴേക്ക് പതിക്കുകയായിരുന്നു. ഈ സമയം പാറപ്പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. പുറത്തിറങ്ങുവാൻ കഴിയാതിരുന്ന യുവാവിന് ചുറ്റും നടന്നത് 12 സ്‌ഫോടനങ്ങൾ .. തീ കൊളുത്തപെട്ട സ്‌ഫോടക വസ്തുക്കൾക്കിടയിൽ പരുക്കേറ്റ് വീണു കിടന്ന് അമ്മയെ വിളിച്ചു നിലവിളിച്ച മകനെ രക്ഷിക്കുവാൻ കഴിയാതെ ഉച്ചത്തിൽ പൊട്ടിക്കരയുവാൻ മാത്രമേ കിണറിന് പുറത്ത് നിസ്സഹായരായി നിന്നിരുന്ന അമ്മയ്ക്കും, അമ്മാവനും കഴിഞ്ഞുള്ളു .. ശക്തമായ സ്‌ഫോടനത്തിൽ യുവാവിന്റെ ശരീരം ചിതറിത്തെറിച്ചിരുന്നു . .

തമിഴ്നാട് തേനി പെരിയകുളം സ്വദേശി കാട്ടുരാജ – ആയുഷ ദമ്പതികളുടെ മകൻ ശിവ എന്ന ശിവകുമാർ (22 ) ആണ് അപകടത്തിൽ ദാരുണമായി മരിച്ചത്. ചൊവ്വാഴ്ച രണ്ടുമണിയോടെ പാറത്തോട് പള്ളിപ്പടി വഞ്ചിപ്പുരക്കൽ ബെന്നിയുടെ പുരയിടത്തിലെ കിണറു പണിയിയ്ക്കിടെയാണ് അപകടം നടന്നത് . ഇരുപത് അടി താഴ്ചയുള്ള കിണറിലെ വെള്ളം വറ്റിയതിനെ തുടർന്ന്, കിണറിന്റെ ആഴം കൂട്ടുവാൻ വേണ്ടി പാറ പൊട്ടിക്കുകയായിരുന്നു അപകടത്തിൽ പെട്ട ശിവകുമാറും അമ്മയും അമ്മാവനും . . വെടിമരുന്നിന് തിരി കൊളുത്തിയ ശേഷം കിണറ്റിൽ നിന്ന് കയറുന്നതിനിടെ പിടിവിട്ട് താഴേക്ക് പതിക്കുകയായിരുന്നു. ഈ സമയം പാറപ്പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. കിണറ്റിൽ വീണ ശിവ, അമ്മയെ വിളിച്ചു ഉച്ചത്തിൽ നിലവിളിച്ചിരുന്നു.

തീ കൊളുത്തപെട്ട സ്‌ഫോടക വസ്തുക്കൾക്കിടയിൽ വീണു കിടന്നു, സഹായത്തിനായി കേഴുന്ന മകനെ രക്ഷിക്കുവാൻ കഴിയാതെ നിലവിളിക്കുവാൻ മാത്രമേ നിസ്സഹായരായ അമ്മയ്ക്കും, അമ്മാവനും കഴിഞ്ഞുള്ളു .. അപകടത്തിൽ ശിവയുടെ ഇടതു കാലും, കൈയും അറ്റുപോയി. കാഞ്ഞിരപ്പള്ളിയിൽ നിന്നും പോലീസും, ഫയർ ഫോഴ്‌സും എത്തിയാണ് യുവാവിനെ കിണറിന് പുറത്തെടുത്തത്. കിണറ്റിൽ പുക നിറഞിരുന്നതിനാൽ, ഓക്സിജൻ മാസ്ക് ധരിച്ചാണ് ഫിർഫോഴ്‌സ്‌ ജീവനക്കാർ കിണറ്റിലിറങ്ങി രക്ഷാപ്രവർത്തനം നടത്തിയത്.

ഫയർമാൻ വിൻസ് രാജ് അപകടം നടന്ന സാഹസികമായി കിണറ്റിറിങ്ങുന്നതിന്റെ ദൃശ്യം .. ഫയർ ഓഫീസർ കെ എസ് ഓമനക്കുട്ടന്റെ നേതുത്വത്തിൽ എത്തിയ അഗ്നിശമന സേന അംഗങ്ങൾ രക്ഷപ്രവർത്തനം നടത്തുവാൻ ശ്രമിച്ചെങ്കിലും, യുവാവിന്റെ ജീവൻ രക്ഷിക്കുവാൻ സാധിച്ചില്ല..

error: Content is protected !!