ദളിത് ക്രൈസ്തവരെ പട്ടിക ജാതി ലിസ്റ്റിൽ ഉൾപെടുത്തുവാൻ നടപടികൾ ആരംഭിച്ച കേന്ദ്ര സർക്കാർ നിലപാടിനെ സ്വാഗതം ചെയ്ത് കെ സി ബി സി എസ് സി / എസ് റ്റി / ബി സി കമ്മീഷൻ

കാഞ്ഞിരപ്പള്ളി: ദളിത് ക്രൈസ്തവരെ പട്ടിക ജാതി ലിസ്റ്റിൽ ഉൾപ്പെടുത്തുവാൻ വേണ്ടിയുള്ള കാര്യങ്ങൾക്കായി കേന്ദ്ര സർക്കാർ മൂന്നഗ സമതിയെ നിയമിയ്ക്കുവാൻ സ്വീകരിച്ച നടപടിയെ സ്വാഗതം ചെയ്ത കെ സി ബി എസ് സി / എസ് റ്റി / ബിസി കമ്മീഷൻ, അടിയന്തിരമായി തീരുമാനം നടപ്പാക്കണമെന്നും സുപ്രിം കോടതിയിൽ 2004 മുതൽ നിലനിൽക്കുന്ന കേസിന് അനുകൂലമായി നിലപാട് വ്യക്തമാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു

കാഞ്ഞിരപ്പള്ളി അമൽജ്യോതി എഞ്ചിനീയറിംഗ് കോളേജിൽ കൂടിയ കെ സി ബിസിഎസ് സി / എസ് റ്റി / ബി സി കമ്മീഷന്റെയും ഡിസിഎംഎസ് ” ഡയറക്ടർമാരുടെയും യോഗത്തിലാണ് തീരുമാനം .കാഞ്ഞിരപ്പള്ളി രൂപതാദ്ധ്യക്ഷൻ മാർ ജോസ് പുളിക്കൽ ഉദ്ഘാടനം ചെയ്ത യോഗത്തിൽ കമ്മീഷൻ ചെയർമാൻമാർ ജേക്കബ് മുരിയ്ക്കൻ അദ്ധ്യക്ഷത വഹിച്ചു.

ഗവർണ്ണർ, മുഖ്യമന്ത്രി എന്നിവരെ നേരിട്ടു കണ്ട് നിവേദനം സമർപ്പിക്കുവാനും ദലിത് ക്രൈസ്തവരെ പട്ടിക ജാതി ലിറ്റിൽ ഉൾപ്പെടുത്തുന്നതിന് സംസ്ഥാന സർക്കാർ കേന്ദ്രത്തോടു ശുപാർശ ചെയ്യണം എന്ന് യോഗം ആവശ്യപ്പെട്ടു.
കേരള സംസ്ഥാന പരിവർത്തന ക്രൈസ്തവ ശുപാർശ വിഭാഗ വികസകോർപ്പറേഷൻ വിദ്യാർത്ഥി കൾക്ക്നൽകുന്ന സ്കോളർഷിപ്പ് 2019- 2020 ഇതുവരെയും മുഴുവർ വിദ്യാർത്ഥിൾക്കും നൽകിയിട്ടില്ല. 2020-20 21 വർഷത്തിൽ അപേക്ഷ ക്ഷണിച്ചിട്ടില്ല എന്നും യോഗം ആരോപിച്ചു.
ഡി സി എം എസ് സംഘടനയുടെ സംസ്ഥാനതെരഞ്ഞെടുപ്പ് 2022മാർച്ച് 26 തിയതി രാവിലെ 11 മണിയ്ക്കു തിരുവല്ല ബോധനയിൽ വച്ചു നടത്തുവാനും യോഗം തീരുമാനിച്ചു.

കമ്മീഷൻ സെക്രട്ടറി ഫാ.ജോസ്‌ വടക്കേക്കറ്റ്, ഫാ ജോൺ അരീക്കൽ, ഫാ.ജോസുകുട്ടി ഇടത്തിനകം ഡിസിഎംഎസ് സംസ്ഥാന പ്രസിഡൻ്റ് ജെയിംസ് ഇലവുങ്കൽ ഫാ. സെബാസ്റ്റ്യൻ കണിമറ്റം, ഫാ. ജോൺസൺ മായ്ക്കുൽ ഫാ.ഡോൺ ഡാൽ, ഫാ അരൂൾ ആറാടൻ, ഫാ തോംസൺ കണ്ണൂർ എന്നിവർ പ്രസംഗിച്ചു.

error: Content is protected !!