KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡിൽ കപ്പാട് വാഹനാപകടം , രണ്ടുപേർക്ക് പരിക്ക്

കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡിൽ കപ്പാട് പള്ളിപ്പടിയിൽ വാഹനാപകടം, രണ്ടുപേർക്ക് പരിക്ക്. രാത്രി രണ്ടരയോടെ ഈരാറ്റുപേട്ടയിൽ നിന്നും വരികയായിരുന്ന മാരുതി ഒംനി വാൻ, കപ്പാട് പള്ളിപ്പടിയിൽ വച്ച്, നിയന്ത്രണം തെറ്റി, റോഡിരികിലെ കലുങ്കിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ തകർന്ന വാനിന്റെ മുൻപിൽ ഇരുന്നിരുന്ന രണ്ടുപേരുടെയും കാലുകൾ ഭിത്തിയുടെയും വാനിന്റെയും ഇടയിൽ കുരുങ്ങി പോയിരുന്നു.

അപകട സമയത്ത് അതുവഴി കടന്നുപോയ ലോറിയിൽ ഉണ്ടായിരുന്നവർ വേഗത്തിൽ രക്ഷാപ്രവർത്തനം നടത്തുവാൻ ശ്രമിച്ചെങ്കിലും പൂർണമായും വിജയിച്ചല്ല. അപകടം അറിഞ്ഞു പ്രമുഖ സാമൂഹിക പ്രവർത്തകൻ ജോയി നെല്ലിയാനിയുടെ നേതൃത്വത്തിൽ നാട്ടുകാരായ ബിനോഷ് കോഴിമല, ജോയി പ്ലാത്തോട്ടം, സജീവ് നെല്ലിയാനി, ഷാജി കളപുരക്കൽ മുതലവയർ ഓടിയെത്തി സഹായം നൽകി. വിവരം അറിഞ്ഞെത്തിയ പോലീസും, ഫയർഫോർസും നാട്ടുകാർക്കൊപ്പം ചേർന്ന് ഏറെ പരിശ്രമിച്ചാണ് ഇരുവരെയും വാഹനത്തിൽ നിന്നും പുറത്തടുത്തത് . അപകടത്തിൽ ഡ്രൈവറുടെ കാൽ ഒടിഞ്ഞു. ഇരുവരെയും കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .

error: Content is protected !!