ശബരി വിമാനത്താവളം; ചെറുവള്ളി എസ്റ്റേറ്റ് (2263 ഏക്കര്‍) സർക്കാർ ഏറ്റെടുക്കും
October 9, 2019
എരുമേലി : ശബരി വിമാനത്താവളം യാഥാർഥ്യത്തിലേക്ക്.. വിമാനത്താവളം ചെറുവള്ളി എസ്റ്റേറ്റിൽ തന്നെയെന്ന് തീരുമാനമായി. തർക്കഭൂമിയായ ചെറുവള്ളി എസ്റ്റേറ്റ് (2263 ഏക്കര്‍) സർക്കാർ ഏറ്റെടുക്കുവാൻ തീരുമാനമായി . മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് തീരുമാനമായത് . ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസ് ഇപ്പോള്‍ ഹൈക്കോടതിയിലാണ്. തര്‍ക്കത്തില്‍പ്പെട്ടു കിടക്കുന്ന ഭൂമി ഏറ്റെടുക്കാന്‍ സർക്കാർ നിയമ മാര്‍ഗങ്ങള്‍ സ്വീകരിക്കും.
ഭൂമി ഏറ്റെടുക്കല്‍ നിയമത്തിലെ സെക്‌ഷന്‍ 77 അനുസരിച്ചായിരിക്കും നടപടി. നഷ്ടപരിഹാരത്തുക കോടതിയില്‍ കെട്ടിവയ്ക്കാനാണ് ആലോചിക്കുന്നത്. റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരനും റവന്യൂ സെക്രട്ടറിയും അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. നടപടികള്‍ വേഗത്തിലാക്കണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്
ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസ് ഇപ്പോള്‍ ഹൈക്കോടതിയിലാണ്. ശബരിമല തീര്‍ഥാടകര്‍ക്കുള്ള വിമാനത്താവളം ചെറുവള്ളി എസ്റ്റേറ്റില്‍ സ്ഥാപിക്കുന്നതിന് 2017ലാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. അന്നത്തെ അഡീ. ചീഫ് സെക്രട്ടറി പി.എച്ച്.കുര്യന്‍ അധ്യക്ഷനായ സമിതിയുടെ തീരുമാനം സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു. 2263 ഏക്കര്‍ ഭൂമിയാണ് ഇവിടെയുള്ളത്.
—————————-
ശബരി വിമാനത്താവളം നിർമ്മിക്കുവാൻ ഉദ്ദേശിക്കുന്ന തർക്കഭൂമിയായ ചെറുവള്ളി എസ്റ്റേറ്റിൽ (2263 ഏക്കര്‍) കൂടി ഒരു യാത്ര ..
ശബരി വിമാനത്താവളം നിർമ്മിക്കുവാൻ ഉദ്ദേശിക്കുന്ന തർക്കഭൂമിയായ ചെറുവള്ളി എസ്റ്റേറ്റ് പൂർണമായും കണ്ടിട്ടില്ലാത്തവർക്ക് അതിലൂടെ യാത്ര ചെയ്യുവാൻ ഇതാ ഒരു അവസരം.. ചെറുവള്ളി എസ്റ്റേറ്റിന്റെ ഇന്നത്തെ അവസ്ഥ നേരിട്ട് കാണുക…ഹൈക്കോടതിയുടെ അനുകൂല പരാമർശം ലഭിച്ചപ്പോൾ തന്നെ, ഒരു ഭാഗത്തെ റബ്ബർ മരങ്ങൾ മുറിച്ചു മാറ്റി കൈതക്കൃഷി തുടങ്ങിക്കഴിഞ്ഞു .. എന്തായാലും വിമാനത്താവളം നിർമ്മിക്കുവാൻ വേണ്ടി, സർക്കാർ, ചെറുവള്ളി എസ്റ്റേറ്റ് പൂർണമായും ഏറ്റെടുക്കുവാൻ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത് . വീഡിയോ ഇവിടെ കാണുക