കാറ്ററേഴ്സ് അസോസിയേഷൻ കാഞ്ഞിരപ്പള്ളി മേഖലാസമ്മേളനം.
കാഞ്ഞിരപ്പള്ളി :ഓൾ കേരള കാറ്ററേഴ്സ് അസോസിയേഷൻ കാഞ്ഞിരപ്പള്ളി മേഖലാ സമ്മേളനം നടത്തി. പ്രൊഫ. റോണി കെ. ബേബി എം.എൽ.എ. ഉദ്ഘാടനം ചെയ്തു. കേറ്ററിങ് മേഖലയെ ചെറുകിട വ്യവസായ സംരംഭങ്ങളുടെ പരിധിയിൽ കൊണ്ടുവരുവാനുള്ള ശ്രമം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.
യൂണിറ്റ് പ്രസിഡന്റ് സണ്ണി ഡൊമിനിക് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് സജി ജേക്കബ് ആമുഖ പ്രഭാഷണം നടത്തി. സംസ്ഥാന പ്രസിഡൻ്റ് ഏലിയാസ് സക്കറിയ മുഖ്യ പ്രഭാഷണം നടത്തി.
ജില്ലാ ജനറൽ സെക്രട്ടറി ബിജു തോമസ്, ട്രഷറർ സെബാസ്റ്റ്യൻ ജോസഫ്, വൈസ് പ്രസിഡന്റുമാരായ റെജി എബ്രാഹാം, ജോമി ഫ്രാൻസിസ്, സെക്രട്ടറി ടി.കെ. കുഞ്ഞുമോൻ, മേഖല രക്ഷാധികാരി ജോർജ് മാത്യു,
സെക്രട്ടറി സോണി മാത്യു, ട്രഷറർ റോബിൻ വർഗ്ഗീസ്, എക്സിക്യുട്ടീവ് കമ്മിറ്റിയംഗം ജോഷി സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.
റോണി കെ. ബേബി എം .എൽ.എ., സംഘടന സംസ്ഥാന പ്രസിഡൻ്റ് ഏലിയാസ് സക്കറിയ, എന്നിവരെയും സംഘടനാംഗങ്ങളുടെ മക്കളിൽ എസ്. എസ്.എൽ.സി., പ്ലസ് പരീ ക്ഷകളിൽ ഉന്നത വിജയം നേടിയവരെയും ആദരിച്ചു.
