KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

വായന ദിനത്തിൽ കാളകെട്ടി അച്ചാമ്മ മെമ്മോറിയൽ ഹൈസ്ക്കൂളിൽ കുട്ടികൾക്കൊപ്പം ആവേശത്തോടെ പോലീസ് ഉദ്യോഗസ്ഥരും.

കാളകെട്ടി : വായന ദിനത്തിൽ കുട്ടികൾക്കൊപ്പം വായനാനുഭവങ്ങൾ പങ്കുവച്ച് പോലീസ് ഉദ്യോഗസ്ഥര്യം എത്തി. കാളകെട്ടി അച്ചാമ്മ മെമ്മോറിയൽ ഹൈസ്ക്കൂളിലാണ് തിടനാട് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ എത്തിയത്. വായനയുടെ ആവേശം പുതിയ തലമുറ ഏറ്റെടുക്കണമെന്ന് അനുഭവങ്ങളിലൂടെ ഉദ്യോഗസ്ഥർ അവതരിപ്പിച്ചപ്പോൾ കുട്ടികൾക്ക് അത് പുതിയ പാഠമായി.

തിടനാട് പോലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ കെ.എ നവാസ്, സിവിൽ പോലീസ് ഓഫീസർ ശ്രീജിത്ത് കെ.എസ് എന്നിവർ കുട്ടികൾ വായിച്ച് വളരേണ്ടതിന്റെ ആവശ്യം ഓർമിപ്പിച്ചു. ഹെഡ് മാസ്റ്റർ രാജീവ് ജോസഫ്, വിദ്യാരംഗം കോർഡിനേറ്റർ ലിസമ്മ തോമസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

error: Content is protected !!