പുതിയ ബജറ്റിൽ പ്രതീക്ഷയോടെ കാഞ്ഞിരപ്പള്ളി കാത്തിരിക്കുന്നു.
കാഞ്ഞിരപ്പള്ളി :പുതിയ ബജറ്റിൽ ഏറെ പ്രതീക്ഷയോടെയാണ് കാഞ്ഞിരപ്പള്ളിയിലെ ജനങ്ങൾ കാത്തിരിക്കുന്നത്. റോഡുകൾ, ആശുപത്രി, കുടിവെള്ളം തുടങ്ങിയ അടിസ്ഥാനവികസനമാണ് ഇനിയും പൂർത്തിയാക്കാനുള്ളത്. മണ്ഡലം നിലവിൽ വന്നശേഷം ആദ്യമായാണ് ഭരണമാറ്റം ഉണ്ടാകുന്നത്. തിരഞ്ഞെടുപ്പിന് മുന്നോടിയായി നൽകിയ വാഗ്ദാനങ്ങൾ പൂർത്തിയാക്കാൻ ആത്മാർഥായി ശ്രമിക്കുമെന്നാണ് റോണി കെ.ബേബി എം.എൽ.എ.പറയുന്നത്.
ബൈപ്പാസുകൾ
മുടങ്ങിപ്പോയ കാഞ്ഞിരപ്പള്ളി ബൈപ്പാസ് അടിയന്തരമായി പൂർത്തിയാക്കണം. കറുകച്ചാൽ റിങ് റോഡ് അടക്കമുള്ള പദ്ധതി കളും പരിഗണിച്ച് ഗതാഗതക്കുരുക്ക് ഒഴിവാക്കേണ്ടതുണ്ട്. പുനലൂർ-മൂവാറ്റുപുഴ, ദേശീയപാത 183 കടന്നുപോകുന്ന പൊൻകു ന്നം ടൗണിലെ തിരക്ക് കുറയ്ക്കണം. ശബരിമല മണ്ഡലകാലത്തെ തിരക്ക് ഒഴിവാക്കാനും പ്രത്യേക പരിഗ ണന വേണം.
കുടിവെള്ളപദ്ധതികൾ
കുടിവെള്ളമാണ് മണ്ഡലം നേരിടുന്ന പ്രധാന പ്രശ്‌നം. വർഷങ്ങളായി പൂർത്തിയാകാതെ കിടക്കുന്ന മേജർ മണിമല കുടിവെള്ളപദ്ധതി നടപ്പാക്കണം. ജൽജീവൻ പദ്ധതിയടക്കം ഇഴഞ്ഞുനീങ്ങുന്ന സാഹചര്യം ഒഴിവാക്കി വേഗത്തിലാക്കണം. കരിമ്പുകയം ശുദ്ധജലവിതരണ പദ്ധതി വിപുലീകരണം വേഗത്തിലാക്കണം.
റബ്ബർ മേഖലയ്ക്ക് പരിഗണന.
റബ്ബറിന്റെ കേന്ദ്രമായിട്ടും മേഖലയ്ക്ക് വേണ്ട പരിഗണന ലഭിച്ചിട്ടില്ല. റബ്ബർ അധിഷ്ഠിത വ്യവസായങ്ങളടക്കം ആരംഭിക്കണമെന്ന ആവശ്യങ്ങൾ ഇതുവരെയും പരിഗണിച്ചിട്ടില്ല. റബ്ബർ പാർക്ക് എന്ന ആശയംനടപ്പാക്കണമെന്നാണ് ആവശ്യം.
കറുകച്ചാലിന്റെ വികസനം
കറുകച്ചാലിന്റെ വികസനമാണ് പ്രധാനമായും ചർച്ചചെയ്യുന്നത്. താലൂക്ക് ആക്കണമെന്ന ആവശ്യവും പരിഗണിക്കേണ്ടതാണ്. സെൻട്രൽ ജങ്ഷൻ നവീകരണവും, ബൈപ്പാസും, കറുകച്ചാൽ മുതൽ നെത്തല്ലൂർ വരെയുള്ള വികസനവും പ്രധാന ആവശ്യമാണ്.
വിദ്യാഭ്യാസമേഖല
ഉന്നത വിദ്യാഭ്യാസമേഖലയ്ക്ക് പരിഗണന നൽകേണ്ടതുണ്ട്. പള്ളിക്കത്തോട് ഗവ.ഐ.ടി.ഐ. നൈപുണ്യ വികസനകേന്ദ്രമാക്കണമെന്ന ആവശ്യം പരിഗണനയിലുണ്ട്.
കാഞ്ഞിരപ്പള്ളി ബസ്സ്റ്റാൻഡ്
കാഞ്ഞിരപ്പള്ളിയിൽ സൗകര്യപ്രദമായ ബസ്സ്റ്റാൻഡ് നിർമിക്കണ മെന്ന ആവശ്യം ശക്തമാണ്.
