സർക്കാർ ഒത്തുകളി; ചെറുവള്ളി ഹാരിസണ്‍ പിടിവള്ളിയാകുമെന്ന് സുശീല ഭട്ട്
October 11, 2019
നിർദിഷ്ട ശബരിമല വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കുന്നതിൽ ദുരൂഹതയെന്ന് മുൻ സ്പെഷൽ പ്ലീഡർ സുശീല ഭട്ട്. സിവിൽ കേസ് നൽകാതെ ഭൂമി ഏറ്റെടുക്കുന്ന നടപടിയിൽ ദുരൂഹതയുണ്ട്. കോടതിയിൽ പണം കെട്ടിവച്ച് ഭൂമി ഏറ്റെടുക്കാനുള്ള നീക്കം തിരിച്ചടിയാകുമെന്നും അവർ പറഞ്ഞു.
ചെറുവള്ളി എസ്റ്റേറ്റ് ഉടമകളുമായി സർക്കാർ ഒത്തുകളിക്കുകയാണ്. മറ്റ് തർക്ക ഭൂമികളിലും ഇത് ഹാരിസണിന് പിടിവള്ളിയാകുമെന്നും സുശീല ഭട്ട് ചൂണ്ടിക്കാട്ടുന്നു. ഇഎഫ്എല്‍ എന്നത് റിസര്‍വ് വനവുമായി ചേര്‍ന്ന ഭൂമിയാണ്. ഈ ഭൂമിയെ നിയമത്തിന്റെ പരിധിയില്‍ നിന്നൊഴിവാക്കുന്നതിന് പിന്നിലെ ഉദ്ദേശം വ്യക്തമാണ്. വ്യാജ പ്രമാണങ്ങള്‍ ഉപയോഗിച്ച് സര്‍ക്കാര്‍ ഭൂമി കൈയേറിയിരിക്കുന്നവരെ സഹായിക്കുന്ന നടപടിയായേ ഇതിനെ കാണുന്നുള്ളൂവെന്നും സുശീല ഭട്ട് പറഞ്ഞു.
നിർദിഷ്ട ശബരിമല വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റ് ഭൂമി തന്നെ ഏറ്റെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്ന തതല അവലോകന യോഗമാണ് തീരുമാനം എടുത്തത്. ഉടമസ്ഥാവകാശ തർക്കമുള്ള ഭൂമിയാണെങ്കിൽ 2013 ലെ ലാൻഡ് അക്വിസിഷൻ ആക്ടിലെ സെക്ഷൻ 77 പ്രകാരം, ഏറ്റെടുക്കുന്ന ഭൂമിയുടെ തുക സർക്കാർ കോടതിയിൽ കെട്ടിവയ്ക്കും. കോടതിയുടെ അന്തിമ വിധിയുടെ അടിസ്ഥാനത്തിലാണു തുക ഭൂമി ഉടമയ്ക്കു കൈമാറുക.
ചെറുവള്ളി എസ്റ്റേറ്റിന്റെ കൈവശമുള്ള 2263 ഏക്കർ ഭൂമി ശബരിമല വിമാനത്താവളത്തിനായി ഏറ്റെടുക്കാൻ രണ്ടു വർഷം മുൻപു തന്നെ ധാരണയായി രുന്നു. ഇതടക്കമുള്ള വികസന പദ്ധതികൾ വേഗത്തിലാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ, ഉദ്യോഗസ്ഥർക്കു നിർദേശം നൽകി. ചെറുവള്ളി എസ്റ്റേറ്റിന്റെ ഉ ടമസ്ഥാവകാശവുമായി ബന്ധപ്പെട്ടു ഹൈക്കോടതിയിൽ കേസ് നിലവിലുണ്ട്.