KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

എരുമേലി സ്വദേശി യുവാവ് ബാംഗ്ലൂരിൽ അപകടത്തിൽ മരിച്ചു.

എരുമേലി : എരുമേലി സ്വദേശി യുവാവ് ദക്ഷിണ ബെംഗളൂരുവിൽ ദേശീയപാത എൻഎച്ച് 43ൽ അപകടത്തിൽ മരിച്ചു. എരുമേലിയിൽ . പുത്തൻപുരയ്ക്കൽ (വെട്ടിയാനിയ്ക്കൽ) പരേതനായ നാസറിന്റെ മകൻ ജിൻഷർ പി നാസർ (34) ആണ് മരണപ്പെട്ടത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച ജിൻഷർ ഓടിച്ച ബുള്ളറ്റിൽ കാറിടിച്ചായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെയായിരുന്നു മരണം.

ചത്തീസ്‌ഗഡിൽ ആർക്കിടെക്റ്റ് ജോലിയുണ്ടായിരുന്ന ജിൻഷറിന് ഭാര്യയും രണ്ട് മക്കളുമുണ്ട്. മൃതദേഹം എരുമേലിയിൽ ഖബറടക്കം നടത്തുന്നതിനായി എത്തിക്കുന്നതിന് നടപടികൾ തുടരുന്നു.

error: Content is protected !!