KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

മുണ്ടക്കയത്ത്  കെ.എസ്.ആർ.റ്റി.സി യുടെ  പ്രിയദർശിനി ബസ് സൗജന്യ യാത്രയുടെ ഉദ്ഘാടനം  എം. എൽ.എ. നിർവഹിച്ചു.

മുണ്ടക്കയം: യു.ഡി.ഫ്  മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.എസ്.ആർ.റ്റി.സി യുടെ പ്രിയദർശിനി സൗജന്യ യാത്രക്ക് മുണ്ടക്കയം ബസ്റ്റാന്റിൽ യാത്രക്കാർക്ക് അഭിവാദ്യം അർപ്പിച്ചു കൊണ്ട് പ്രത്യേക പരിപാടി സംഘടിപ്പിച്ചു. അഡ്വ: എം. ജെ സെബാസ്റ്റ്യൻ എം.എൽ.എ.യാത്രക്ക് അഭിവാദ്യങ്ങൾ അർപ്പിച്ച് യാത്രയുടെ  ഉദ്ഘാടനം നിർവഹിച്ചു. പത്തനംതിട്ടക്കുള്ള ബസിൽ യാത്രക്കാരെ എം. എൽ. എ. യാത്രയാക്കി. വനിതാ ജന പ്രതിനിധികളും യാത്രയിൽ പങ്കാളികളായി.

യോഗത്തിൽ മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ്‌ കെ എസ് . രാജൂ അധ്യക്ഷത വഹിച്ചു. യോഗത്തിൽ യു.ഡി.എഫ് നേതാക്കളായ അസീസ്  ബഡായിൽ, അറത്തിൽ ഷാജി, സിജു കൈതമറ്റം, അൻസാരി, പി. ജീരാജ്, സൂസമ്മ മാത്യു, പി. എ.ഷമീർ, റോയി കപ്പലുമാക്കൽ, നൗഷാദ് ഇല്ലിക്കൽ, ബി. ജയചന്ദ്രൻ, വി ടി. അയൂബ്ഖാൻ, ബെന്നി ചേറ്റുകുഴി, കെ. കെ. ജനാർദ്ദനൻ, ബോബി. കെ. മാത്യു, ടി. ടി. സാബു, ഷമീർ,സിനിമോൾ തടത്തിൽ, റോസമ്മ ജോൺ, അനീറ്റ, രജനിഷാജി,പൊന്നമ്മ, ബിബിത, ശിവകുമാർ, ഉബൈദ്, ജോൺസൺ, ബൈജിനി, ഗീത, റെജി കളത്തുകുളങ്ങര, മറിയാമ്മ ആന്റണി, സിനി ആന്റോ, ടോമി താമര, പി. കെ. രമേശൻ,ഷാഹുൽ, കോശി, വർഗീസ്,എന്നിവർ പ്രസംഗിച്ചു.

error: Content is protected !!