എരുമേലിയിൽ നിന്നും കാണാതായ വ്യാപാരിയുടെ മരണം : ഹൃദയാഘാതമെന്ന് റിപ്പോർട്ട്.
എരുമേലി : തമിഴ്നാട് പുത്തൂരിൽ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയ എരുമേലി സ്വദേശിയായ വ്യാപാരിയുടെ മരണം രക്തത്തിൽ പഞ്ചസാരയുടെ അളവ് താഴ്ന്നതിനെ തുടർന്നുണ്ടായ ഹൃദയാഘാതം മൂലമാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. എരുമേലി മറ്റന്നൂർക്കര കുന്നത്ത് വീട്ടിൽ സുമേഷ് ലാൽ (57) ആണ് മരണപ്പെട്ടത്. മൃതദേഹം ഇന്നലെ വൈകുന്നേരം ടൗണിൽ ഗ്രീൻ ഫീൽഡ് ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിന് വെച്ച ശേഷം മറ്റന്നൂർക്കര എൻഎസ്എസ് ശ്മശാനത്തിൽ സംസ്‌ക്കരിച്ചു.
ടൗണിൽ റബർ വ്യാപാരവും തൊട്ടടുത്ത പെയിന്റ് കടയിൽ ജോലിയുമുണ്ടായിരുന്ന സുമേഷ് ലാൽ ഇക്കഴിഞ്ഞ 15 ന് ചികിത്സയ്ക്കായി കോട്ടയത്ത് പോയ ശേഷം തിരികെ വരാഞ്ഞതിനെ തുടർന്ന് ബന്ധുക്കൾ നൽകിയ പരാതിയിൽ പോലിസ് നടത്തിയ അന്വേഷണത്തിലാണ് തമിഴ്നാട് പുത്തൂരിൽ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടത്.
