KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പന്നിഫാം അടച്ച് പൂട്ടണമെന്ന് ആക്ഷൻ കൗൺസിൽ.

വഞ്ചിമല: എലിക്കുളം പഞ്ചായത്തിലെ 7 -ാം വാർഡിൽ പഞ്ചായത്ത് ലൈസൻസ് ഇല്ലാതെ സ്വകാര്യ വ്യക്തി നടത്തുന്ന പന്നിഫാം അടച്ച് പൂട്ടണമെന്ന് ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു. പഞ്ചായത്തും ആരോഗ്യ വകുപ്പും സ്റ്റോപ്പ് മെമ്മോ നൽകിയ ഫാമിൽ നിന്നുള്ള മാലിന്യങ്ങൾ ജലസ്രോതസുകൾ മലിനപ്പെടുത്തുകയും ദുർഗ്ഗന്ധം മൂലം ജനങ്ങൾക്ക് തലവേദന, വയറിളക്കം തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കുകയും ചെയ്ത സാഹചര്യത്തിലാണ് ആവശ്യം.

കഴിഞ്ഞ ദിവസം പന്നിപ്പനി പിടിപെട്ടതുമൂലം അടുത്തുള്ള സർക്കാർ പന്നി ഫാമിൽ നിന്ന് 200 ഓളം പന്നികളെ കൊന്ന് മറവ് ചെയ്തിരുന്നു . മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നൽകുമെന്ന് ആക്ഷൻ കൗൺസിൽ ഭാരവാഹികളായ സജി നടുവിലേടത്ത് ,ജോസുകുട്ടി വടക്കേക്കുന്നും പുറം, മനു,സോജൻ കുറ്റാം പൊയ്കയിൽ എന്നിവർ അറിയിച്ചു .

error: Content is protected !!