എന്‍റെ വാതിൽപ്പടി എന്‍റെ അഭിമാനം’

കുന്നുംഭാഗം: ദേശീയപാതയുടെ ഇരുവശങ്ങളിലും മാലിന്യങ്ങൾ തള്ളുന്നതിനെതിരേ “എന്‍റെ വാതിൽപ്പടി എന്‍റെ അഭിമാനം’ കൂട്ടായ്മയുടെ നേതൃത്വത്തിൽ കുന്നുംഭാഗം സെന്‍റ് ജോസഫ് പാരിഷ് ഹാളിൽ യോഗം ചേർന്നു. ചിറക്കടവ് പഞ്ചായത്തിലെ നാല്, ഏഴ് വാർഡിലുൾപ്പെടുന്നവരാണ് എന്‍റെ വാതിൽപ്പടി എന്‍റെ അഭിമാനം കൂട്ടായ്മയിലെ അംഗങ്ങൾ.  

ദേശീയ പാതയുടെ ഇരുവശങ്ങളും കാടുകയറി കിടക്കുന്നതിനാൽ രാത്രികാലങ്ങളിൽ വാഹനങ്ങളിലെത്തിയാണ് സാമൂഹ്യവിരുദ്ധർ മാലിന്യങ്ങൾ തള്ളുന്നത്. അതിനാൽ ആദ്യ പ്രവർത്തനമെന്ന നിലയിൽ ദേശീയ പാതയിലെ ഇരുവശങ്ങളിലുമുള്ള കാടുകൾ വെട്ടി തെളിച്ച് മാലിന്യങ്ങൾ നീക്കം ചെയ്യാൻ യോഗം തീരുമാനിച്ചു.തുടർന്ന്  രാത്രികാലങ്ങളിൽ പ്രദേശത്ത് നീരിക്ഷണം ശക്തമാക്കാനും കാമറ സ്ഥാപിക്കാനുമാണ് ലക്ഷ്യമിടുന്നത്.  

വാർഡ് മെംബർമാരായ ആന്‍റണി മാർട്ടിൻ, അമ്പിളി ശിവദാസ്, ദേശീയ പാത വിഭാഗം അസിസ്റ്റന്‍റ് എൻജിനിയർ നിധിൻ, ഹെൽത്ത്‌ ഇൻസ്‌പെക്ടർ പി. ബാലഗോപാൽ, ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ പി. നിയാസ്, റെജി കാവുംകൽ, ലാലിറ്റ് തകിടിയെൽ, ബേബിച്ചൻ ഏർത്തയിൽ, സെബാസ്റ്റ്യൻ കരിപ്പാപ്പറമ്പിൽ, വിൽ‌സൺ ഇട്ടിയവിര, ജെയിംസ് പന്തിരുവേലി, ജോർജ് പേഴത്തുവയലിൽ, കെ.എസ്.ഇ -ബി ഉദ്യോഗസ്ഥർ, തൊഴിലുറപ്പ് പ്രവർത്തകർ, വ്യാപാരികൾ, സ്ഥലം ഉടമകൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

error: Content is protected !!