KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പി പി റോഡിൽ അപകടം : നിയന്ത്രണം വിട്ട ലോറി വൈദ്യുതി പോസ്റ്റുകളിലിടിച്ചു.

പൊൻകുന്നം : പാലാ – പൊൻകുന്നം റോഡിൽ ഇളങ്ങുളം സഹകരണ ബാങ്കിന് എതിർ വശം നിയന്ത്രണം വിട്ട ലോറി വൈദ്യുതി പോസ്റ്റുകളിലിടിച്ചു. ഡ്രൈവർ നിസ്സാര പരിക്കുകളോടെ രക്ഷപെട്ടു . ലോറി ഡ്രൈവർ മൂവാറ്റുപുഴ സ്വദേശി ആനിക്കാട്ട് പൂനാട്ടുവീട്ടിൽ ജോബി(43) ആണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.

ഞായറാഴ്ച രാത്രി പതിനൊന്നു മണിയോടെയാണ് കമ്പത്തു നിന്നും പച്ചക്കറിയുമായി മൂവാറ്റുപുഴയിലേക്ക് പോയ ലോറി അപകടത്തിൽപ്പെട്ടത്. ലോറിയുടെ മുൻഭാഗത്തിന് കേടുപാടുകൾ സംഭവിച്ചു. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നു കരുതുന്നു.

ഇളങ്ങുളം സഹകരണ ബാങ്കിന് എതിർവശത്തുള്ള 11 കെ.വി വൈദ്യുതി പോസ്റ്റിലിടിച്ച ലോറി മറ്റൊരു വൈദ്യുതി തൂണിലൂടെ ഇടിച്ചതിനു ശേഷം കൂരാലി ജംഗ്ഷനിലെത്തിയാണ് നിന്നത്. വൈദ്യുതി ലൈൻ പൊട്ടിവീഴാഞ്ഞതിനാലും വഴിയിൽ ആൾക്കാരില്ലാത്തതിനാലും അപകടം ഒഴിവായി. തകരാറിലായ വൈദ്യുതി ബന്ധം തിങ്കളാഴ്ച വൈകുന്നേരം നാലരയോടെ പുനസ്ഥാപിച്ചു.

error: Content is protected !!