കെ. എം. എ ജംഗ്ഷൻ കവാടം വികസനം യാഥാർത്ഥ്യമാക്കണം

കാഞ്ഞിരപള്ളി : കാഞ്ഞിരപ്പള്ളി – ഈ രാറ്റുപേട്ട റോഡിലെ കെ .എം . എ ജംഗ്ഷനിലെ വികസനം യാഥാർത്ഥ്യമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.ഈ ഭാഗത്തെ കൊടുo വളവ് നിവർക്കുന്നതിനും റോഡിലേക്ക് തള്ളി നിൽക്കുന്ന വൈദ്യുതി പോസ്റ്റ് മാറ്റി സ്ഥാപിക്കുന്നതിനും ഇവിടെ വേഗത നിയന്ത്രണ സംവിധാനമൊരുക്കുന്നതിനും അടിയന്തിര നടപടി ഉണ്ടാകേണ്ടതുണ്ട്. തിരക്കേറിയ പാറക്കടവ് റോഡിൽ നിന്നും ഒഴുകിയെത്തുന്ന വെള്ളവും സ്വകാര്യ വ്യക്തി യുടെ വളപ്പിൽ നിന്നും ഒഴുകിയെത്തുന്ന വെള്ളവും റോഡിലൂടെ പരന്നൊഴുകയാണ്. പാറക്കടവ് പാതയുടെ ഓരത്ത് ഒടിഞ്ഞു കിടക്കുന്ന സ്ലാബ് കാൽനടയാത്രക്കാർക്ക് ഭീഷണിയായി. രാത്രികാലത്ത് ഇവിടെ വേണ്ടത്ര വെളിച്ചവുമില്ല. കാഞ്ഞിരപ്പള്ളി – ഈരാറ്റുപേട്ട റോഡും – കെ. എo. എ ജംഗ്‌ഷൻ – പാറക്കടവ് റോഡും സന്ധിക്കുന്ന സ്ഥലത്ത് കലുങ്ക് നിർമ്മിക്കേണ്ട കാലം അതിക്രമിച്ചു. ഇവിടെ പലപ്പോഴും തലനാരിയ്ക്കാണ് അപകടം ഒഴിവാക്കുന്നത്. അധികൃതരു ടെ അടിയന്തിര ശ്രദ്ധ എത്രയും വേഗം ഉണ്ടാകണമെന്നുള്ളതാണ് നാട്ടുകാരുടെ ആവശ്യം. ഒട്ടേറെ സ്കൂളുകളിലേക്കും പള്ളികളിലേക്കും പോകുന്ന പാതയാണിത്.

error: Content is protected !!