അസ്നയുടെ ചികിൽസാ നിധിയിലേക്ക് ചുമട്ടു തൊഴിലാളികൾ സംഭാവന നൽകി
കാഞ്ഞിരപ്പള്ളി : മജ്ജ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയ്ക്കു വിധേയമാക്കുന്ന മുണ്ടക്കയത്തെ അസ്നയുടെ ചികിൽസാനിധിയിലേക്ക് കാഞ്ഞിരപ്പളളി പേട്ട കവലയിലെ സി ഐ ടി യു ചുമട്ടു തൊഴിലാളികൾ ആദ്യ ഘട്ടമെന്ന നിലയിൽ 5,000 രൂപ നൽകി. തുക മുതിർന്ന ചുമട്ടുതൊഴിലാളി കെ പി നാസർ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗം പി കെ പ്രദീപിന് കൈമാറി. സി ഐ ടി യു ജില്ലാ കമ്മിറ്റിയംഗങ്ങളായ കെ രാജേഷ്, കെ എം അഷറഫ്, കാഞ്ഞിരപ്പള്ളി ഏരിയാ പ്രസിഡണ്ട് പി കെ നസീർ , സെക്രട്ടറി പി എസ് സുരേന്ദ്രൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.