കാഞ്ഞിരപ്പളളി അമൽജ്യോതി എൻജിനീയറിംഗ് കോളേജിൽ അദ്ധ്യാപക പരിശീലന പരിപാടി.

കാഞ്ഞിരപ്പള്ളി : എപിജെ അബ്ദുൾകലാം സർവ്വകലാശാലയും അമൽജ്യോതി എൻജിനീയറിംഗ് കോളേജിലെ ഓട്ടോമൊബൈൽ എൻജിനീയറിംഗ് വിഭാഗവും ചേർന്ന് “കോംപസിറ്റ് മെറ്റീരിയൽസ് മേഖലയിലെ നൂതന പ്രവണതകളും മുന്നേറ്റങ്ങളും” എന്ന വിഷയത്തിൽ അദ്ധ്യാപക പരിശീലനം ജനുവരി 30 മുതൽ ഫെബ്രുവരി 3 വരെ നടത്തുന്നു.

കോംപസിറ്റ് മെറ്റീരിയൽസ് ഗവേഷണത്തിലെ നൂതന പ്രവണതകളിലേക്കുളള ഒരു എത്തിനോട്ടമാണ് ഈ പരിശീലന പരിപാടി. നാനോ കോംപസിറ്റ് മെറ്റീരിയൽസിന്റെ ഉത്പാദനം, ഉപയോഗം, മെഷീനിംങ് എന്നീ മേഖലകളിൽ ഗവേഷണ പരിചയമുളള വിദഗ്ധരാണ് ക്ലാസുകൾ നയിക്കുക. അയർലൻഡിലെ ഡബ്ലിൻ സർവ്വകലാശാല, കൊച്ചിൻ സർവ്വകലാശാല, വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, എൻ. ഐ. റ്റി. കാലിക്കട്ട്, ഇൻഡ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ബാംഗ്ലൂർ,എന്നീ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദഗ്ദ്ധർ ഈ പരിപാടിയിൽ പങ്കെടുക്കും. കേരള സാങ്കേതിക സർവ്വകലാശാലയോട് അഫിലിയേറ്റ് ചെയ്തിരിക്കുന്ന എൻജിനീയറിംഗ് കോളേജുകളിലെ അധ്യാപകരാണ് ഇതിൽ പങ്കെടുക്കുന്നത്. അമൽജ്യോതി എൻജിനീയറിംഗ് കോളേജിലെ ഓട്ടോമൊബെൽ എൻജിനീയറിംഗ് വകുപ്പ് മേധാവി ഡോ. ജെ. പി അജിത് കുമാർ, ഡോ. ജീസ് ജോർജ് എന്നിവർ നേതൃത്വം നൽകും.

കൂടുതൽ വിവരങ്ങൾ: 8921844304, 9436058347 ഈ നമ്പരുകളിൽ ലഭ്യമാണ്.

error: Content is protected !!