കെ.എം.എയുടെ നവീകരിച്ച സൗജന്യ ഡയാലിസിസ് സെൻറ്റർ മന്ത്രി വി. എൻ. വാസവൻ ഉദ്ഘാടനം ചെയ്യും.
കാഞ്ഞിരപ്പള്ളി: കഴിഞ്ഞ 43 വർഷമായി ആതുരസേവന രംഗത്ത് പ്രവർത്തിച്ചു വരുന്ന കാഞ്ഞിരപ്പള്ളി മുസ്ലീം അസോസിയേഷൻ (കെ.എം.എ) ഇവരുടെ സക്കാത്ത് വിഹിതം ഉപയോഗിച്ച് ഒട്ടേറെ സേവനങ്ങൾ നടത്തി വരികയാണ്. ഇതിന്റെ ഭാഗമായി പ്രവർത്തനരംഗത്ത് ഏഴാം വർഷത്തിലേക്ക് കടക്കുന്ന സൗജന്യ ഡയാലിസിസ് കേന്ദ്രത്തിന്റെ നവീകരിച്ച സെൻറ്റർ ജനുവരി 26 ന് വൈകുന്നേരം അഞ്ചിന് മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
നാലു ഡയാലിസിസ് യൂണിറ്റുകൾ കൊണ്ട് ഇതുവരെ പതിനായിരത്തോളം ഡയാലിസിസ് തികച്ചും സൗജന്യമായി ചെയ്തു കഴിഞ്ഞു. പുതുതായി രണ്ട് ഡയാലിസിസ് യന്ത്രങ്ങൾ സ്വരുമ ചാരിറ്റബിൾ സൊസൈറ്റിയും ജി ഗോൾഡ് സ്വർണ്ണക്കടയും കൊട്ടാരം ബേക്കേഴ്സും ചേർന്ന് വാങ്ങി നൽകി കഴിഞ്ഞു. കെ എം എ യുടെ കീഴിൽ കെഎംഎ മെഡിക്കൽ ആൻഡ് എഡൂക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റ്, കെ എം എ ചിൽ ഡറൻസ് ഹോം, കെ എം എ ട്രസ്റ്റ്റ്റ് കെഎംഎ കൾച്ചറൽ സെന്റർ തുടങ്ങിയ സ്ഥാപനങ്ങൾ നടത്തി വരുന്നു. കാത്തിരപ്പള്ളി മൈക്ക ഇംഗ്ലീഷ് മീഡിയം സ്കൂളിലെ കുട്ടികൾ ശേഖരിച്ച ചാരിറ്റി ഫണ്ട് യോഗത്തിൽ വെച്ച് ഏറ്റവാങ്ങും.