അസീസി അന്ധ വിദ്യാലയത്തിന്റ സ്കൂൾ വാർഷികവും യാത്രയപ്പ് സമ്മേളനവും

കാളകെട്ടി : അസീസി അന്ധ വിദ്യാലയത്തിന്റ സ്കൂൾ വാർഷികവും യാത്രയപ്പ് സമ്മേളനവും 2023 ജനുവരി 28 വൈകുന്നേരം 3 മണിയ്ക്ക് നടത്തപ്പെടുന്നു കാഞ്ഞിരപ്പള്ളി രൂപതാദ്ധ്യക്ഷൻ മാർ ജോസ് പുളിക്കൽ പിതാവിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനം ചീഫ് വിപ്പ് ശ്രീ എൻ ജയരാജ് ഉദ്ഘാടനം ചെയ്യുന്നതും ബഹുമാനപ്പെട്ട ആന്റോ ആന്റണി എം. പി മുഖ്യപപ്രഭാഷണം  നടത്തുകയും ചെയ്യുന്നു . സർവ്വീസിൽ നിന്നും വിമരിക്കുന്ന ഹെഡ് മിസ്ട്രസ്റ്റ് സി. വിൻസി സി .ജോൺണിനെയും ശ്രീ ആന്റണി ഇ . എ എന്നിവരേ ആദരിക്കുന്നു. കാപ്പാട് പളളി വികാരിയായ  ഫാ. സെബാസ്റ്റ്യൻ കൊല്ലം  കുന്നേൽ, ഫാ ക്ലെമന്റ് എട്ടാണിയിൽ, കാത്തിരപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ കെ. ആർ. തങ്കപ്പൻ , ബ്ലോക്ക് പഞ്ചയത്ത് മെമ്പർ ശ്രീമതി വിമല ജോസഫ് , ഡി. ഇ. ഓ. ശ്രീമതി റസിനാ എം. ബ്ലോക്ക് മെമ്പർ ശ്രീമതി വിമല ജോസഫ് , വാർഡ് മെമ്പർ ശ്രീമതി  ബ്ലെസി ബെന്നി ,എന്നിവരുടെ ആശംസാപ്രസംഗം നടത്തുന്നതാണ് . പൂർവ വിദ്യാർത്ഥികളുടെ കലാപരിപാടികൾ നടത്തുന്നതാണ്.

error: Content is protected !!