പഴയിടം സെന്റ് മൈക്കിൾസ് പള്ളിയിൽ തിരുനാൾ ജനുവരി 28 മുതൽ ഫെബ്രുവരി 5 വരെ..
കാഞ്ഞിരപ്പള്ളി : പഴയിടം സെന്റ് മൈക്കിൾസ് പള്ളിയിൽ പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ മിഖായേൽ മാലാഖയുടെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും വിശുദ്ധ അൽഫോൻസാമ്മയുടെയും തിരുനാളും, ദേവാലയ ശതാബ്ദിയും ജനുവരി 28 മുതൽ ഫെബ്രുവരി 5 വരെ ആഘോഷിക്കുമെന്ന് വികാരി ഫാ. ജോസഫ് പാലത്തിങ്കൽ , ജനറൽ കൺവീനർ തോമസ് വർഗീസ് ഓണയാതുകുഴി, കൈക്കാരൻ പോൾ ആന്റണി തോമ്പുന്നയിൽ , സുജിത് പള്ളിപ്പുറത്തുശ്ശേരി എന്നിവർ അറിയിച്ചു.
28ന് 3.30ന് കൊടിയേറ്റ്, കുർബാന – സീറോ മലബാർ സഭ കുരിയ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ, തുടർന്ന് ഇടവകയിലെ 85 വയസ്സിനു മുക ളിലുള്ളവർ, വിവാഹ സുവർണ, രജത ജൂബിലിയിലെത്തിയ ദമ്പതികൾ , മുൻ കൈക്കാരൻമാർ, സെന്റ് മൈക്കിൾസ് സ്കൂളിൽ നി ന്നു വിരമിച്ച അധ്യാപകർ, സൺഡേ സ്കൂൾ അധ്യാപകർ എന്നി വരെ ആദരിക്കും.
29ന് രാവിലെ 6.30ന് കുർ ബാന, 3.30ന് കുർബാന രൂപതാ ധ്യക്ഷൻ മാർ ജോസ് പുളിക്കൽ, 5.30ന് ഇടവക ശതാബ്ദി പൊതു
സമ്മേളനം. ഉദ്ഘാടനവും ഭവന സമർപ്പണവും മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും. രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ ഇടവക ഡയറക്ടറി പ്രകാശനവും, ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് ഇടവക ചരിത്രം പ്രകാശനവും, ആന്റോ ആന്റണി എംപി ഇടവക വെബ്സൈറ്റ് പ്രകാശനവും സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉപഹാര സമർപ്പണവും നിർവഹിക്കും.
30ന് വൈകിട്ട് 4ന് കുർബാന, 5.30ന് സെമിത്തേരി സന്ദർശനം. 31ന് രാവിലെ 10ന് സമൂഹബലി, ഒന്നിന് വൈകിട്ട് 4ന് ലത്തീൻ ക്രമത്തിൽ കുർബാന, 5.30ന് വാ ഹന വെഞ്ചരിപ്പ്. 2ന് 8.30ന് ശതാ ബി സ്മാരകമായി നിർമിച്ചു നൽകുന്ന വീടിന്റെ വെഞ്ചരിപ്പ്, വൈകിട്ട് 4ന് മലങ്കര ക്രമത്തിൽ കുർബാന. 3ന് 3.30ന് നൊവേന, കുർബാന, 5.30ന് കലാസന്ധ്യ. 4ന് വൈകിട്ട് 4ന് കുർബാന, 6ന് പ്രദക്ഷിണം, രാത്രി 9ന് സ്നേഹ വിരുന്ന്. 5ന് 6.30ന് കുർബാന – മാർ മാത്യു അറയ്ക്കൽ, 10ന് കുർബാന – ചങ്ങനാശേരി അതി രൂപത സഹായമെത്രാൻ മാർ തോമസ് തറയിൽ, 12ന് പ്രദക്ഷി ണം, രാത്രി 7ന് നാടകം.