നിലയ്ക്കൽ തീർത്ഥാടനം നടത്തി

കാഞ്ഞിരപ്പള്ളി രൂപതാ ചെറുപുഷ്പ മിഷൻലീഗ് നേതൃത്വം നല്കിയ നിലയ്ക്കൽ തീർത്ഥാടനം ജനുവരി 26 ശനിയാഴ്ച നടത്തപ്പെട്ടു. ഭാരതത്തിന്റെ അപ്പസ്തോലനായ മാർത്തോമ്മാശ്ലീഹാ നിലയ്ക്കൽ കേന്ദ്രമാക്കി സ്ഥാപിച്ച വിശ്വാസസമൂഹത്തിന്റെ തീർത്ഥാടനകേന്ദ്രങ്ങളായി നിലകൊള്ളുന്ന തുലാപ്പള്ളി – നിലയ്ക്കൽ മാർത്തോമ്മാശ്ലീഹാ തീർത്ഥാടന ദൈവാലയത്തിലേക്കും നിലയ്ക്കൽ എക്യുമെനിക്കൽ ദൈവാലയത്തിലേക്കുമുള്ള തീർത്ഥാടനം, തുലാപ്പള്ളി പള്ളി വികാരി ഫാ.സെബാസ്റ്റ്യൻ ഉള്ളാട്ട് ( jr.) ഫ്ളാഗ് ഓഫ് ചെയ്തു.

തുടർന്ന് കാഞ്ഞിരപള്ളി രൂപതയിലെ നവവൈദികർ പരിശുദ്ധ കുർബ്ബാനയർപ്പിച്ചു. കാഞ്ഞിരപള്ളി രൂപത ബിഷപ്പ് എമരിറ്റസ് മാർ മാത്യു അറയ്ക്കൽ തീർത്ഥാടന സന്ദേശം നല്‌കി. ഈശോമിശിഹായുടെ മാർഗ്ഗത്തിൽ യാത്ര ചെയ്യുന്ന യഥാർത്ഥ തീർത്ഥാടകരാകുവാനുള്ള വിളിയെക്കുറിച്ചുള്ള ബോധ്യം വിശ്വാസികൾക്ക് ഉണ്ടാകണമെന്ന് മാർ മാത്യു അറയ്ക്കൽ ഓർമിപ്പിച്ചു.

മാർത്തോമ്മാശ്ലീഹായുടെ പാവനസ്മരണയും വിശ്വാസപൈതൃകവും നിറഞ്ഞുനില്ക്കുന്ന നിലയ്ക്കലേക്കുള്ള തീർത്ഥാടനത്തിൽ 3000 ത്തോളം കുഞ്ഞു മിഷണറിമാരും മിഷൻ ലീഗ് എക്സിക്യൂട്ടിവ് അംഗങ്ങളും പങ്കുചേർന്നു.

error: Content is protected !!