ഇടക്കുന്നത്തെ വിറപ്പിച്ച കാട്ടുപോത്തിനെ മയക്കുവെടി വെച്ച് കീഴടക്കി
കാഞ്ഞിരപ്പള്ളി • ഇടക്കുന്നത്ത് ജനവാസ മേഖലയിൽ 15 ദിവസം ഭീതി സൃഷ്ടിച്ച കാട്ടുപോത്തിനെ മയക്കുവെടി വച്ച് പിടികൂടി. പെരിയാർ ടൈഗർ റി സർവിലെ തേക്കടി വനമേഖലയിൽ എത്തിച്ചു. തിങ്ക ളാഴ്ച ഉച്ചയ്ക്ക് തുടങ്ങിയ ശ്രമം ഫലം കണ്ടത് ഇന്ന ലെ വൈകിട്ട് നാലോടെയാണ്.
പേഴക്കല്ലു ഭാഗത്താണ് പോത്തിനെ വെടിവച്ചു വീ ഴ്ത്തിയത്.3 ഡോസ് മരുന്നു പ്രയോഗിച്ചതോടെയാ ണു വീണത്. അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്ററിനറി ഓഫിസർ ഡോ.അനുരാജാണു വെടിവച്ചത്. വാഹ നം എത്താൻ കഴിയാത്ത പറമ്പിൽ നിന്നു പോത്തി നെ മണ്ണുമാന്തി യന്ത്രത്തിലാണ് റോഡിലേക്ക് എത്തിച്ചത്.
മയങ്ങിവീണ പോത്തിന്റെ കാലുകൾ കൂട്ടിക്കെട്ടി യും കണ്ണുകൾ മൂടിക്കെട്ടിയുമാണു മണ്ണുമാന്തി യന്ത്ര ത്തിൽ കയറ്റിയത്. നാട്ടുകാരും റാപ്പിഡ് റസ്പോൺ സ് ടീമും ഏറെ പണിപ്പെട്ടാണ് ആയിരം കിലോഗ്രം ഭാരമുള്ള പോത്തിനെ മണ്ണുമാന്തി യന്ത്രത്തിന്റെ ബക്കറ്റിലേക്ക് കയറ്റിയത്. 100 മീറ്റർ അകലെ റോഡി ലെത്തിച്ച് ലോറിയിൽ കയറ്റി തേക്കടിയിലേക്കു കൊ ണ്ടുപോയി.
ആരോഗ്യനില പരിശോധിച്ച് മരുന്നു നൽകി വന മേഖലയിൽ തുറന്നുവിടുമെന്നു വനം വകുപ്പ് അധി കൃതർ അറിയിച്ചു.
ഡി.എഫ്.ഒ. എൻ. രാജേഷ്, എരുമേലി റേഞ്ച് ഓഫീസർ ബി.ആർ. ജയൻ, എരുമേലി, പ്ലാച്ചേരി, വണ്ടൻപതാൽ ഫോറസ്റ്റ് സ്‌റ്റേഷനിലെ ഓഫീസർമാർ, പീരുമേട് റാപിഡ് റെസ്‌പോൺസ് ടീം തുടങ്ങിയവർ നേതൃത്വംനൽകി.
കാട്ടുപോത്തിനെ പിടികൂടാൻ നാട്ടുകാരുടെ സഹാ യം വനം വകുപ്പിന് ഏറെ പ്രയോ ജനകരമായി. മയക്കുവെടി വയ്ക്കാൻ തിങ്കളാഴ്ച മുതൽ ശ്രമങ്ങൾ ആരംഭിച്ചെങ്കിലും ഇന്ന ലെ വൈകിട്ടോടെയാണ് ഫലം കണ്ടത്. ഇന്നലെ രാവിലെ 6 മണിക്ക് ഇടക്കുന്നം നെല്ലിക്കാമറ്റ ത്ത് കണ്ട കാട്ടുപോത്തിനു നേർ ക്ക് ഡോ. അനുരാജ് മയക്കു വെടിയുതിർത്തെങ്കിലും വെടി യേൽക്കാതിരുന്ന പോത്ത് വിര ണ്ടോടി. പിന്നീട് നാട്ടുകാരായ മണ്ണാറത്ത് നൗഷാദ്, തെക്കേവെ ളിയിൽ ദേവസ്യാച്ചൻ, ചിലമ്പി ക്കുന്നേൽ അഭിലാഷ്, സുധ എന്നിവർ ചേർന്ന് നടത്തിയ തിര ച്ചിലിൽ 3 കിലോമീറ്റർ അകലെ മലമുകളിൽ നമ്പൂതിരിപ്പറമ്പ് ഭാ ഗത്ത് ആളൊഴിഞ്ഞ പറമ്പിൽ പോത്തിനെ കണ്ടെത്തിയപ്പോൾ സമയം 12 മണി. തുടർന്ന് നാട്ടു കാർക്കൊപ്പം തിരച്ചിലിനു നേതൃ ത്വം നൽകിയ ഫോറസ്റ്റ് ഓഫി സർ കെ.പി.രാജേഷ് ഗുഗിൾ ലൊ ക്കേഷൻ നൽകിയതനുസരിച്ച് ഡോ. അനുരാജും സംഘവും കി ലോമീറ്ററുകൾ ചുറ്റി ചോറ്റി വഴി മലകയറി പോത്ത് കിടന്ന സ്ഥല ത്തെത്തിയപ്പോൾ സമയം 12.45.
അടുത്ത മയക്കുവെടി വച്ചെങ്കി ലും കൊണ്ടില്ല. കാടും പടലും ചെങ്കുത്തായ ഭൂപ്രകൃതിയുമാണ് പോത്തിന് വെടിയേൽക്കാതിരു ന്നതിനു കാരണം. പോത്ത് നേരെ താഴെ പേഴക്കല്ലു ഭാഗത്തേക്കു പാഞ്ഞു. ഇവിടെയെത്തി നിന്ന പോത്തിനെ കണ്ടെത്തിയെങ്കിലും ശാന്തനാകുന്നതു വരെ കാത്തു നിന്നു. പോത്ത് വീണ്ടും മുകളിലേ ക്ക് മല കയറി പോകാതിരിക്കാൻ കാവൽ ഏർപ്പെടുത്തി. പിന്നീട് 4 മണിയോടെ വെടിയുതിർത്തു വി ണ്ടും താഴേക്ക് ഓടിച്ചു. ഇടക്കു നം വട്ടക്കാവ് റോഡ് മറികടന്ന് താഴെ കാപ്പിത്തോട്ടത്തിൽ എത്തിനിന്ന പോത്തിനെ മയക്കു വെടി വച്ചു. ആദ്യ വെടിയിൽ മയ ങ്ങിയില്ലെങ്കിലും ഓടാതെ നിന്ന പോത്തിനു നേർക്ക് പിന്നീട് 2 ഡോസ് മരുന്നുകൂടി പ്രയോഗിച്ച തോടെ മയങ്ങി വീഴുകയായിരു ന്നു. കാട്ടുപോത്തിനെ കാണാൻ നാട്ടുകാരും തടിച്ചു കൂടി.
കഴിഞ്ഞ 28ന് രാവിലെയാണു ഇടക്കുന്നം സിഎസ്ഐ പള്ളി മേഖലയിൽ കാട്ടുപോത്തിനെ കണ്ടത്. രാത്രി എട്ടരയോടെ കി ണറ്റിൽ വീണു. പിറ്റേന്നു രാവിലെ എട്ടരയോടെ വനം വകുപ്പ് മണ്ണു മാന്തി യന്ത്രം ഉപയോഗിച്ച് കിണ റിന്റെ ഒരുവശം ഇടിച്ചു താഴ്ത്തി പോത്തിനെ കരയ്ക്കു കയറ്റി. പി റ്റേന്നു പോത്ത് വനാതിർത്തി യിൽ എത്തിയതായി വനം വകു പ്പ് അറിയിച്ചു എന്നാൽ 6ന് വൈകിട്ട് ആറരയോടെ ഏതാനും കിലോമീറ്റർ മാറി വാക്കപ്പാറയിൽ യുവാവിനെ പോത്ത് ആക്രമിച്ചു. പിറ്റേന്നു രാവിലെ മുതൽ നാട്ടു കാരും വനംവകുപ്പും ചേർന്നു പ്രദേശത്തു തിരച്ചിൽ നടത്തിയി ട്ടും പോത്തിനെ കണ്ടെത്താനായി ട്ടില്ല.
തുടർന്ന് വെള്ളിയാഴ്ച രാവി ലെ വീണ്ടും പോത്തിനെ ആളൊ ഴിഞ്ഞ പുരയിടത്തിൽ കണ്ടെത്തു കയായിരുന്നു.