KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പുനലൂർ – പൊൻകുന്നം ഹൈവേയിൽ അപകടം : മൂന്ന് കാറുകൾ ഭാഗികമായി തകർന്നു.

ചിറക്കടവ്: പുനലൂർ – പൊൻകുന്നം ഹൈവേയിൽ ചിറക്കടവ് അമ്പലത്തിന് സമീപം ഞായറാഴ്ച വൈകീട്ട് നാലുമണിയോടെ, വഴിയോരത്ത് നിർത്തിയിട്ടിരുന്ന കാറിൽ അമിതവേഗത്തിലെത്തിയ കാറിടിച്ചു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണംവിട്ട കാർ അതുവഴിവന്ന മറ്റൊരുകാറിലേക്ക് മറിഞ്ഞു. മൂന്നു കാറുകൾക്കും കേടുപാടുകൾ സംഭവിച്ചു.

അപകടത്തിൽ രണ്ടുപേർക്ക് നിസ്സാര പരിക്കേറ്റു. ഇവർ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രഥമശുശ്രൂഷയ്ക്കുശേഷം മടങ്ങി. ഞായറാഴ്ച നാലുമണിയോടെയായിരുന്നു അപകടം.

ഈ ഭാഗത്ത് അമിതവേഗത്തിലെത്തുന്ന വാഹനങ്ങൾ സ്ഥിരമായി അപകടത്തിൽപെടുന്നുണ്ട്. വേഗനിയന്ത്രണ മാർഗങ്ങൾ സ്വീകരിച്ചില്ലെങ്കിൽ ഏറ്റവും തിരക്കേറിയ ചിറക്കടവ് അമ്പലം കവലയിൽ അപകടസാധ്യതയേറെയാണ്. രണ്ടു വളവുകൾക്കിടയിലുള്ള ബസ് സ്റ്റോപ്പിൽ യാത്രക്കാർ റോഡിന് കുറുകെ കടക്കുന്നത് ഭീതിയോടെയാണ്.

error: Content is protected !!