KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പോക്‌സോ കേസ്: കോരുത്തോട് സ്വദേശിക്ക് 50 വർഷം തടവും 75,000 രൂപ പിഴയും ശിക്ഷ

പോക്‌സോ കേസില്‍ പ്രതിക്ക് 50 വർഷം തടവും 75,000 രൂപ പിഴയും ശിക്ഷ. കോരുത്തോട് സ്വദേശി സാബുവിനെയാണ് ചങ്ങനാശ്ശേരി അതിവേഗ കോടതി ജഡ്ജി ജി.പി. ജയകൃഷ്ണൻ ശിക്ഷിച്ചത്. പിഴത്തുക അതിജീവിതയ്ക്ക് നൽകണമെന്നും കോടതി നിര്‍ദേശിച്ചു. പിഴ അടച്ചില്ലെങ്കില്‍ പ്രതി ആറുവര്‍ഷം കൂടി തടവ് അനുഭവിക്കണം.

2018-ല്‍ മുണ്ടക്കയം പോലീസാണ് സാബുവിനെതിരേ പോക്‌സോ കേസ് രജിസ്റ്റർ ചെയ്തിരുന്നത്. കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ പി.എസ്. മനോജ് ഹാജരായി.

error: Content is protected !!