KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കരിമ്പനാൽ ഇരട്ടകൊലപാത കേസ് ; പ്രതിക്ക് ജാമ്യമില്ല


കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളിയെ ഞെട്ടിച്ച കരിമ്പനാൽ ഇരട്ടകൊലപാത കേസിലെ പ്രതിയായ കാഞ്ഞിരപ്പള്ളി കരിമ്പനപ്പടിഭാഗം കരിമ്പ നാൽ ജോർജ് കുര്യന്റെ (52) ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. സഹോദരനെയും അമ്മാവനെയും പ്രതി വെടിവച്ചു കൊന്നെന്നകേസിൽ പ്രതി സമർപ്പിച്ച ജാമ്യാപേക്ഷയാണ് കോടതി തള്ളിയത് .

സാമ്പത്തിക തർക്കത്തെത്തുടർ ന്ന് 2022 മാർച്ച് ഏഴിനു രാവിലെ ഏഴുമണിക്കു സഹോദരൻ രഞ്ജു കുര്യൻ, മാതൃസഹോദ രൻ മാത്യു സ്കറിയ എന്നിവരെ വെടിവച്ചു കൊന്നു എന്നാണ് കേസ്.

ജാമ്യത്തിൽ വിട്ടാൽ നിർണാ യക സാക്ഷികളായ പ്രതിയുടെ മാതാപിതാക്കളുടെയും മറ്റു ബന്ധുക്കളുടെയും ജീവൻ അപക ടത്തിലാകുമെന്നു കോടതി പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥ നെ വകവരുത്താനായി മറ്റൊരു കേസിലെ പ്രതിക്ക് ക്വട്ടേഷൻ പ്രതി നൽകിയെന്ന ആരോപണവും ഞെട്ടിക്കുന്നതാണെന്നു ജസ്റ്റിസ് എ.ബദറുദ്ദീൻ ചൂണ്ടി ക്കാട്ടി. കേസിൽ ഷെഡ്യൂൾ പ്രകാരം വിചാരണ പൂർത്തിയാക്കാൻ സെഷൻസ് കോടതിക്ക് ഹൈക്കോടതി നിർദേശം നൽകി.

ഒരു വർഷത്തിലേറെയായി ജയിലിലാണെന്നും അന്തിമ റി പ്പോർട്ട് നൽകിയെന്നും ജാമ്യാപേ ക്ഷയിൽ അറിയിച്ചിരുന്നു. വിചാര ണയ്ക്കായി കേസ് ഏപ്രിലിലേ ക്ക് വച്ചിട്ടുണ്ടെങ്കിലും വൈകാനി ടയുണ്ടെന്നു ചൂണ്ടിക്കാണിച്ചാ ണു ജാമ്യാപേക്ഷ നൽകിയത്.

എന്നാൽ പ്രതിക്കെതിരെ മാ താപിതാക്കളും മൊഴി നൽകിയി ട്ടുണ്ടെന്നും ജാമ്യത്തിൽ വിട്ടാൽ അവരെയും വധിക്കുമെന്നും പ്രോ സിക്യൂഷൻ പറഞ്ഞു. സംഭവത്തി ന്റെ തലേദിവസം പണം ആവശ്യ പ്പെട്ട് പ്രതി മാതാപിതാക്കളെ കയ്യേറ്റം ചെയ്തിരുന്നു. സഹോദ രനെയും അമ്മാവനെയും കൊല പ്പെടുത്തുമെന്ന് സഹോദരിക്ക് തലേന്നു വാട്സാപ് സന്ദേശമയ ച്ചശേഷമാണ് പ്രതി കൃത്യം നട ത്തിയത്.

ജയിലിൽ കൂടെയുണ്ടായിരുന്ന മറ്റൊരു കേസിലെ പ്രതിക്ക്, ജൂ ലൈയിൽ പുറത്തിറങ്ങുമ്പോൾ അന്വേഷണ ഉദ്യോഗസ്ഥനെ വകവരുത്താൻ ക്വട്ടേഷൻ നൽകി യെന്നും പ്രോസിക്യൂഷൻ വിശദീ കരിച്ചു.

error: Content is protected !!