അനശ്ചിതത്വങ്ങള്‍ക്കൊടുവില്‍ എരുമേലിയില്‍ സ്വതന്ത്രന്‍കോണ്‍ഗ്രസിലേയ്ക്ക്, ഭരണം ഉറപ്പിച്ച് യു. ഡി. എഫ്.
തെരഞ്ഞെടുപ്പിനു ശേഷമുള്ള അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ സ്വതന്ത്ര അംഗം ഇ. ജെ. ബിനോയി കോണ്‍ഗ്രസിലേയ്‌ക്കെന്ന് സൂചന. ഇതോടെ ഭരണം ഉറപ്പിക്കുന്നതിനുള്ള നീക്കത്തിലാണ് യു. ഡി. എഫ്. ഇനി വനിത പ്രസിഡന്റ് ആരെന്ന് കാര്യത്തിലുള്ള ചര്‍ച്ചയാണ് പുരോഗമിക്കുന്നത്. എല്‍. ഡി. എഫും യു. ഡി. എഫും 11 സീറ്റുകള്‍ വീതം നേടിയപ്പോള്‍ വിജയിച്ച സ്വതന്ത്രന്‍ നിര്‍ണയാകമായി മാറി.
ഇരുമുന്നണികളും സ്വതന്ത്രന്റെ പിന്തുണ തേടി. കോണ്‍ഗ്രസ് തുമരംപാറ ബ്രാഞ്ച് പ്രസിഡന്റും മുണ്ടക്കയം ബ്ലോക്ക് സെക്രട്ടറിയുമായ ബിനോയി രാജിവച്ചാണ് തെരഞ്ഞെടുപ്പില്‍ മത്സരത്തിന് ഇറങ്ങിയത്. ഇതിനിടയില്‍ ബിനോയിയെ പുറത്താക്കിയെന്ന് പോസ്റ്റര്‍ പ്രചരണം നടത്തിയത് വിവാദമായിരുന്നു. കോണ്‍ഗ്രസ് നേതൃത്വവുമായി നടത്തിയ ചര്‍ച്ചയില്‍ ബിനോയിയെ പുറത്താക്കിയില്ലെന്ന് നേതാക്കള്‍ വ്യക്തമാക്കി. പലവട്ടം നടന്ന ചര്‍ച്ചയിലൂടെയാണ് യു. ഡി. എഫിന് പിന്തുണ നല്‍കാന്‍ തീരുമാനിച്ചത്.