KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കുന്നുംഭാഗം സെന്റ് ജോസഫ്‌സ് പബ്ലിക് സ്‌കൂളിൽ ലഹരി വിരുദ്ധ ദിനാചരണം

കാഞ്ഞിരപ്പള്ളി: കുന്നുംഭാഗം സെന്റ് ജോസഫ്‌സ് പബ്ലിക് സ്‌കൂളില്‍ ലഹരി വിരുദ്ധ ദിനാചരണം ഗവണ്‍മെന്‍റ് ചീഫ് വിപ്പ് ഡോ.എന്‍. ജയരാജ് ഉദ്ഘാടനം ചെയ്തു. പൊൻകുന്നം എക്‌സൈസ് വിഭാഗം സിഐ എസ്. നിജുമോന്‍ ലഹരി വിരുദ്ധദിന സന്ദേശം നല്‍കി കുട്ടികള്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പിടിഎ പ്രസിഡന്‍റ് ആന്‍റണി മാര്‍ട്ടിന്‍, പ്രിന്‍സിപ്പല്‍ സിസ്റ്റർ ലിറ്റില്‍ റോസ് എസ്എബിഎസ്, കെവിൻ തോമസ്, മരിയ സാന്‍റി തുടങ്ങിയവർ പ്രസംഗിച്ചു.

error: Content is protected !!