ചോറ്റിയിൽ  700 കര്‍ഷകര്‍ ചേര്‍ന്ന് പ്രവര്‍ത്തനം നടത്തുന്ന പൾപ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു.

കാഞ്ഞിരപ്പള്ളി • ചോറ്റി കേന്ദ്രമായി നബാർഡിന്റെയും, പീരുമേട് ഡവലപ്മെന്റ് സൊസൈറ്റിയുടെയും സഹകരണത്തോടെ 700 കര്‍ഷകര്‍ ചേര്‍ന്ന് പ്രവര്‍ത്തനം നടത്തുന്ന
ഫെർട്ടിലാൻഡ് ഫാർമേഴ്സ് കമ്പനി ആരംഭിച്ച പൾപ്പ് യൂണിറ്റിന്റെ ഉദ്ഘാടനം സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽഎ നിർവഹിച്ചു. കമ്പനി ചെയർമാൻ തോമസ് മഞ്ഞനാനിക്കൽ അധ്യക്ഷത വഹിച്ചു. നബാർഡ് ജില്ലാ ജനറൽ മാനേജർ റജി വർഗീസ് യന്ത്രങ്ങളുടെ സ്വിച്ച് ഓൺ കർമം നിർവഹിച്ചു.

ഫാ ജിൽസൺ കുന്നത്തുപുരയിടം, ഡോ.സിബി ജോസഫ്, പഞ്ചായത്ത് പ്രസിഡന്റ് വിജയമ്മ വിജയലാൽ, സാജൻ കുന്നത്ത്, ഡയസ് കോക്കാട്ട്, സെബിൻ മാത്യു, സബിൻ ജോസ്, താലൂക്ക് വ്യവസായ ഓഫിസർ അനീഷ് മാനുവൽ, ഡയറക്ടർ ബോർഡംഗം ജോജി വാളിപ്ലാക്കൽ, സിഇഒ ആൽബി ടോം തോക്കനാട്ട് എന്നിവർ പ്രസംഗിച്ചു.

2022-2023 വർഷത്തിൽ ഏറ്റവും കൂടുതൽ പൈനാപ്പിൾ കമ്പനിക്ക് നൽകിയ ഫിലിപ്പ് മാണാക്കുഴിയിൽ, ഡയറക്ടർ സണ്ണി കാരന്താനം, ജയിംസ് പെരുംകുഴിയിൽ എന്നിവരെ ആദരിച്ചു. ഡയറക്ടർ ബോർഡംഗങ്ങളായ ജയ്സൺ തടത്തിൽ, ബിനോയി പുരയിടം, പി.സുരേന്ദ്രൻ, ഷൈബി ഏബ ഹാം എന്നിവർ നേതൃത്വം നൽകി

error: Content is protected !!