KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

നവീകരിച്ച ജനകീയ ഹോട്ടലിന്റെ ഉദ്ഘാടനവും ഫലകം അനാഛാദനവും നടത്തി

പാറത്തോട് ഗ്രാമപഞ്ചായത്തിൽ നവീകരിച്ച ജനകീയ ഹോട്ടലിന്റെ ഉദ്ഘാടനവും ഫലകം അനാഛാദനവും ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വിജയമ്മ വിജയലാൽ നിർവഹിച്ചു. തുച്ഛമായ ചിലവിൽ നാടൻ ഭക്ഷണശാല ഒരുക്കി വയറെരിയുന്നവരുടെ വിശപ്പടക്കുവാൻ ഈ ജനകീയ ഹോട്ടൽ ഉപകാരപ്രദമാകുമെന്ന് ഉദ്ഘാടന പ്രസംഗത്തിലൂടെ പ്രസിഡന്‍റ് അറിയിച്ചു.

യോഗത്തിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ജിജി ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം പി ആർ അനുപമ , സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ ജോണിക്കുട്ടി മഠത്തിനകം, സോഫി ജോസഫ്, ബീനാ ജോസഫ്, ഗ്രാമപഞ്ചായത്തംഗങ്ങളായ കെ.കെ ശശികുമാര്‍, ഡയസ് കോക്കാട്ട്, സിന്ധു മോഹനന്‍, ജോസിന അന്ന ജോസ്, റ്റി.രാജന്‍ , സുമിന അലിയാര്‍, അലിയാര്‍ കെ.യു, ആന്‍റണി ജോസഫ്, ബിജോജി തോമസ്, ഏലിയാമ്മ ജോസഫ്, സിയാദ് കെ എ , അന്നമ്മ വര്‍ഗീസ്, ഷാലിമ്മ ജെയിംസ്, കെ പി സുജീലന്‍ , സെക്രട്ടറി അനൂപ് എന്‍ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. അസിസ്റ്റൻറ് സെക്രട്ടറി പൊന്നമ്മ എ എസ് കൃതജ്ഞത രേഖപ്പെടുത്തി.

error: Content is protected !!