പാറത്തോട് ഗ്രാമപഞ്ചായത്തിൽ ഗാർഹിക കമ്പോസ്റ്റ് G.Bin ന്റെ വിതരണ ഉദ്ഘാടനം നടത്തി.

പാറത്തോട് : മാലിന്യനിർമാർജ്ജനത്തിന്റെ ഭാഗമായി പാറത്തോട് ഗ്രാമപഞ്ചായത്തിൽ 35,27,100/- രൂപ അടങ്കൽ തുക വരുന്ന ഗാർഹിക കമ്പോസ്റ്റ് G.Bin 818 എണ്ണത്തിന്റെ വിതരണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ വി ബിന്ദു നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് വിജയമ്മ വിജയലാൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ പഞ്ചായത്തംഗം പി ആർ അനുപമ , ബ്ലോക്ക് പഞ്ചായത്തംഗം റ്റി ജെ മോഹനൻ , ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ജിജി ഫിലിപ്പ് , സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ ജോണിക്കുട്ടി മഠത്തിനകം, സോഫി ജോസഫ്, ബീനാ ജോസഫ്, ഗ്രാമപഞ്ചായത്തംഗങ്ങളായ കെ.കെ ശശികുമാര്‍, ഡയസ് കോക്കാട്ട്, സിന്ധു മോഹനന്‍, ജോസിന അന്ന ജോസ്, റ്റി.രാജന്‍ , സുമിന അലിയാര്‍, അലിയാര്‍ കെ.യു, ആന്‍റണി ജോസഫ്, ബിജോജി തോമസ്, ഏലിയാമ്മ ജോസഫ്, സിയാദ് കെ എ , അന്നമ്മ വര്‍ഗീസ്, ഷാലിമ്മ ജെയിംസ്, കെ പി സുജീലന്‍ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. സെക്രട്ടറി അനൂപ് എന്‍ കൃതജ്ഞത രേഖപ്പെടുത്തി.

error: Content is protected !!