KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ഓട്ടോറിക്ഷ ഇടിച്ചു തകർത്ത്  കാർ നിർത്താതെ പോയി

മുണ്ടക്കയം : ടൗണിൽ കോസ്‌വേ ജംഗ്ഷന് സമീപം അമിത വേഗത്തിൽ എത്തിയ കാർ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയുടെ പുറകിലും സ്റ്റാൻഡിൽ പാർക്ക് ചെയ്തിരുന്ന മറ്റൊരു ഓട്ടോറിക്ഷയിലും ഇടിച്ച് രണ്ട് പേർക്ക് സാരമായി പരിക്കേറ്റു.

കുമളി ഭാഗത്തുനിന്നും വന്ന ടാക്സിക്കാർ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയുടെ പുറകിൽ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ സമീപത്തെ വൈദ്യുതി ട്രാൻസ്ഫോർമറിന്റെ സംരക്ഷണ വേലിയിലേക്ക് ഇടിച്ച് കയറുകയായിരുന്നു.

ഓട്ടോറിക്ഷ ഡ്രൈവർ ചെന്നാപ്പാറ സ്വദേശി ബിജി, യാത്രക്കാരി മുണ്ടക്കയം എം എം ടി ഹോസ്പിറ്റലിലെ ജീവനക്കാരി റോസ്മേരി എന്നിവർക്ക് സാരമായി പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോസ്‌വേ ജംഗ്ഷന് സമീപത്തെ ഓട്ടോസ്റ്റാൻഡിൽ പാർക്ക് ചെയ്തിരുന്ന മറ്റൊരു ഓട്ടോറിക്ഷയിലും ഇടിച്ച ശേഷം കാർ നിർത്താതെ പോകുകയായിരുന്നു

error: Content is protected !!