KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

വെളിച്ചിയാനിയിൽ ഇന്‍ഫാം ഗ്രാമസമിതി ഓഫീസും വിപണന കേന്ദ്രവും തുറക്കുന്നു.

വെളിച്ചിയാനി: ഇന്‍ഫാം വെളിച്ചിയാനി ഗ്രാമസമിതി ഓഫീസിന്റെയും ഇന്‍ഫാം കര്‍ഷകന്റെ കടയുടെയും ഉദ്ഘാടനം സെപ്റ്റംബർ 14 വ്യാഴം, വൈകുന്നേരം ആറിന് ഇന്‍ഫാം ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ നിര്‍വഹിക്കും.

യൂണിറ്റ് ഡയറക്ടര്‍ ഫാ. ഇമ്മാനുവേല്‍ മടുക്കക്കുഴിയുടെ അധ്യക്ഷതയില്‍ ഇന്‍ഫാം താലൂക്ക് ഡയറക്ടര്‍ ഫാ. മാര്‍ട്ടിന്‍ വെള്ളിയാംകുളം, പ്രസിഡന്റ് ഷാബോച്ചന്‍ മുളങ്കാശേരി, യൂണിറ്റ് പ്രസിഡന്റ് സോമര്‍ പ്ലാപ്പള്ളി, സെക്രട്ടറി തോമസുകുട്ടി വാരണം, ഫാ. മനു മാമ്മൂട്ടില്‍ എന്നിവര്‍ പ്രസംഗിക്കും.

ഇന്‍ഫാം വെളിച്ചിയാനി ഗ്രാമസമിതിയിലെ കര്‍ഷകരുടെ ഉത്പന്നങ്ങള്‍ വാങ്ങുകയും വിപണനം നടത്തുകയും ചെയ്യുന്നതിനും കര്‍ഷകര്‍ക്ക് കൃഷിയില്‍ കൂടുതല്‍ പ്രോത്സാഹനം ഉണ്ടാകുന്നതിനുംവേണ്ടിയാണ് കര്‍ഷകന്റെ കടയും ഓഫീസും ആരംഭിക്കുന്നതെന്ന് ഡയറക്ടര്‍ ഫാ. ഇമ്മാനുവേല്‍ മടുക്കക്കുഴി അറിയിച്ചു.

error: Content is protected !!