കൂരാലിയിൽ ജനകീയ ഹോട്ടലിന് തുടക്കമായി

കൂരാലി: സംസ്ഥാന സർക്കാരിന്റെ വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായി എലിക്കുളം ഗ്രാമ പഞ്ചായത്തിന്റെയും , കുടുംബശ്രീയുടെയും നേതൃത്വത്തിൽ ജനകീയ ഭക്ഷണശാല കൂരാലിയിൽ പ്രവർത്തനമാരംഭിച്ചു. കൂരാലി ജംഗ്ഷനിൽ
പുതുപ്പള്ളാട്ട് ബിൽഡിംഗ്സിലാണ് ഹോട്ടൽ തുറന്നത്.

സാധാരണക്കാർക്ക് ആശ്രയിക്കാവുന്ന രീതിയിൽ മിതമായ നിരക്കിൽ ഇവിടെ ഭക്ഷണം ലഭ്യമാണ്.
സാധാരണ ഊണിന് 30 രൂപ മാത്രമാണ്. ഇത് കൂടാതെ ചായ , കാപ്പി, ചെറുകടികൾ, പ്രഭാത ഭക്ഷണം ഇവയെല്ലാം ഇവിടെ ലഭ്യമാണ്. രാവിലെ 6.30 മുതൽ വൈകുന്നേരം 7 വരെയാണ് പ്രവർത്തന സമയം

.ജനകീയ ഹോട്ടലിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എസ്. ഷാജി നിർവ്വഹിച്ചു. പഞ്ചായത്തംഗം നിർ മ്മല ചന്ദ്രൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സെൽവി വിൽസൺ, സ്ഥിരം സമിതി അധ്യക്ഷരായ ഷേർളി അന്ത്യാങ്കുളം,
സൂര്യാ മോൾ പഞ്ചായത്തംഗങ്ങളായ സിനി ജോയ് .ദീപ ശ്രീജേഷ്, സിനിമോൾ കാക്കശ്ശേരിൽ, കെ.എം. ചാക്കോ , ജയിംസ് ജീരകത്തിൽ, ജിമ്മിച്ചൻ ഈറ്റത്തോട്, യമുന പ്രസാദ്, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ജോബോയ് ജോൺ , കുടുംബശ്രീ ചെയർ പേഴ്സൺ പി.എസ്.ഷെഹ്ന ,പ്രവർത്തകരായ ആശാ രാജഗോപാൽ, മോളി രാജപ്പൻ, അംബികാ ദേവി, ജിഷ ജോസഫ് , ദീപ ഗോപാൽ, ബിന്ദു ചന്ദ്രൻ, സിന്ധു വി.കെ, പി. സുലോചന, തുഷാര, തുടങ്ങിയവർ പ്രസംഗിച്ചു.

error: Content is protected !!